മദ്യ വില്പന: ഹോം ഡെലിവറി സാധ്യത പരിഗണിക്കണമെന്ന് സുപ്രീംകോടതി

മദ്യവില്പനയ്ക്കായി സംസ്ഥാനങ്ങള്‍ ഹോം ഡെലിവറിയുടെ സാധ്യത പരിഗണിക്കണമെന്ന് സുപ്രീംകോടതി പരാമര്‍ശം.

മദ്യം വില്‍ക്കുമ്പോള്‍ സാമൂഹ്യ അകലം ഉറപ്പാക്കണം. ഇതിനായി മദ്യത്തിന്റെ പരോക്ഷ വില്‍പന അല്ലെങ്കില്‍ ഹോം ഡെലിവറി സാധ്യമോയെന്ന് പരിശോധിക്കണമെന്നായിരുന്നു കോടതിയുടെ വാക്കാല്‍ പരാമര്‍ശം.

മദ്യവില്‍പന ശാലകള്‍ തുറന്നതിനെതിരായ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതായിരുന്നു പരാമര്‍ശം.

വിവിധ സംസ്ഥാനങ്ങള്‍ മദ്യ ഷാപ്പുകള്‍ തുറന്നതിനെതിരെ അനിന്ദിത മിത്ര എന്ന അഭിഭാഷകയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ കോടതി ഉത്തരവിടാന്‍ വിസമ്മതിച്ചു. ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള ഈ റിട്ട് ഹര്‍ജിയില്‍ ഉത്തരവിടുക പ്രായോഗികമല്ലെന്ന് കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here