റെഡ് സോണ്‍ ജില്ലകളില്‍ നിന്ന് വന്നവര്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയണം; പ്രായമായവരും പത്ത് വയസില്‍ താഴെയുള്ളവര്‍ വീടുകളില്‍

തിരുവനന്തപുരം: റെഡ് സോണ്‍ ജില്ലകളില്‍ നിന്ന് വന്നവര്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഈ ജില്ലകളില്‍ നിന്ന് വരുന്ന പ്രായമായവരും പത്ത് വയസില്‍ താഴെയുള്ളവരും വീടുകളില്‍ കഴിഞ്ഞാല്‍ മതി. ഗര്‍ഭിണികള്‍ക്ക് 14 ദിവസം വീടുകളില്‍ ക്വാറന്റീന്‍. നേരത്തെ വന്നവരെ ക്വാറന്റീനിലേക്ക് മാറ്റുുന്നു. റെഡ് സോണില്‍ നിന്ന് വന്നവരെ ചെക്‌പോസ്റ്റില്‍ നിന്ന് ക്വാറന്റീനിലേക്ക് മാറ്റും. മറ്റുള്ളവര്‍ക്ക് പാസ് അനുവദിക്കുന്നത് തുടരും.

86,679 പേര്‍ ഇതുവരെ പാസുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 37,801 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. രജിസ്റ്റര്‍ ചെയ്തവരില്‍ 45,814 പേര്‍ക്ക് പാസ് നല്‍കി.

പാസ് കിട്ടിയവരില്‍ 19,476 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. ഇതുവരെ 16,355 പേര്‍ എത്തിച്ചേര്‍ന്നു. അതില്‍ 8,912 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണ്.

ഇന്നലെ വന്നവരില്‍ 3,216 പേര്‍ ക്വാറന്റീനിലേക്ക് മാറ്റി. മുന്‍പ് റെഡ് സോണില്‍ നിന്ന് വന്നവരെ കണ്ടെത്തി സര്‍ക്കാര്‍ ക്വാറന്റീന്‍ സൗകര്യത്തിലേക്ക് മാറ്റുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News