‘എവിടെ നിന്നാണോ വരുന്നത്, അവിടെ നിന്നും എത്തേണ്ട ജില്ലയില്‍ നിന്നും പാസെടുക്കണം’

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ എവിടെ നിന്നാണോ വരുന്നത് അവിടെ നിന്നും കേരളത്തില്‍ എത്തേണ്ട ജില്ലയില്‍ നിന്നും പാസെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ചിലര്‍ പുറപ്പെടുന്ന ജില്ലയിലെ പാസ് മാത്രം എടുക്കുന്നു. ഇവിടെ അറിയിക്കുന്നില്ല. ഇവിടെ എല്ലാ കാര്യങ്ങളും ക്രമീകരിക്കാനാണ് രജിസ്‌ട്രേഷന്‍. എത്താന്‍ ആവശ്യപ്പെട്ട സമയത്ത് തന്നെ അതിര്‍ത്തിയില്‍ എത്തണം.

തിരക്കിനിടയാകുന്നത് സമയം തെറ്റി വരുന്നവര്‍ കാരണമാണ്. അല്ലെങ്കില്‍ നേരത്തെ ക്രമീകരിച്ച പോലെ കാര്യങ്ങള്‍ പോകും. അതിര്‍ത്തി കടക്കുന്നവര്‍ കൃത്യമായ പരിശോധന ഇല്ലാതെ വരുന്നത് അനുവദിക്കില്ല.

വിവരങ്ങള്‍ മറച്ചുവെച്ച് ആരെങ്കിലും വരുന്നതും തടയും. അതിര്‍ത്തിയില്‍ ശാരീരിക അകലം പാലിക്കുന്നില്ല. അത് ചെയ്യരുത്. അതില്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ശ്രദ്ധിക്കണം.

ഒരു ദിവസം ഇങ്ങോട്ടെത്താന്‍ പറ്റുന്ന അത്രയും പേര്‍ക്ക് പാസ് നല്‍കും. ഇവരെ കുറിച്ച് വ്യക്തമായ ധാരണ അവരെത്തുന്ന ജില്ലയ്ക്കും ഉണ്ടാകണം. പാസ് വിതരണം നിര്‍ത്തിവച്ചിട്ടില്ല. ക്രമത്തില്‍ വിതരണം ചെയ്യും. ക്രമവത്കരണം മാത്രമാണ് ചെയ്തത്.

റെഡ് സോണ്‍ ജില്ലയില്‍ വരുന്നുവെന്നത് കൊണ്ട് ആരെയും തടയില്ല. ഇതിനെല്ലാം വ്യക്തമായ പ്രക്രിയ സജ്ജമായി. രജിസ്റ്റര്‍ ചെയ്യാതെ വരുന്നവരെ കടത്തിവിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News