മാലി ദ്വീപില്‍ നിന്നും 730 യാത്രക്കാരുമായി നാവികസേന കപ്പല്‍ കൊച്ചിയിലേയ്ക്ക് യാത്ര തിരിച്ചു

മാലി ദ്വീപില്‍ നിന്നും 730 യാത്രക്കാരുമായി നാവികസേന കപ്പല്‍ കൊച്ചിയിലേയ്ക്ക് യാത്ര തിരിച്ചു.കപ്പല്‍ യാത്രയ്ക്കായി മൂവായിരം രൂപ ഓരോരുത്തരില്‍ നിന്നും ഈടാക്കി.

സിംഗപൂരില്‍ നിന്നുള്ള ആദ്യ വിമാനം ദില്ലിയില്‍ എത്തി.ബംഗ്ലാദേശില്‍ കുടുംങ്ങിയ വിദ്യാര്‍ത്ഥികളടകക്കമുള്ളവരേയും വിമാനമാര്‍ഗം ദില്ലിയിലെത്തിച്ചു. വിദേശത്ത് നിന്നും പ്രവാസികളെ എത്തിക്കാനുള്ള വന്ദേഭാരത് മിഷന്റെ രണ്ടാം ദിനം ഇന്ത്യയിലെത്തുന്നത് അഞ്ച് വിമാനങ്ങള്‍.

മാലി ദ്വീപില്‍ കുടുംങ്ങിയവര്‍ക്ക് ആഹ്ലാദ ദിനം.ഓപ്പറേഷന്‍ സേതു സമുദ്ര എന്ന് നാമകരണം ചെയ്ത കടല്‍മാര്‍ഗമുള്ള ഒഴിപ്പിക്കലിന്റെ ആദ്യ കപ്പല്‍ മാലി ദ്വീപില്‍ നിന്നും കൊച്ചി ലക്ഷ്യമാക്കി യാത്ര തുടങ്ങി. പശ്ചിമ നാവിക കമ്മാണ്ടിന് കീഴിലുള്ള ഐ.എന്‍എസ് ജല്വാശ പടകപ്പലില്‍ ഗര്‍ഭിണികളും കുട്ടികളുടക്കം 730 യാത്രക്കാര്‍.

ഓരോരുത്തരില്‍ നിന്നും ഇന്ത്യന്‍ രൂപ മൂവായിരം വരുന്ന നാല്‍പ്പത് ഡോളര്‍ വീതം ഇടാക്കിയാണ് യാത്ര.നേരത്തെ പ്രത്യേക ബസില്‍ സാമൂഹ്യ അകലം പാലിച്ച് കൊണ്ട് വന്നവര്‍ക്ക് മാലി ഹൈക്കമീഷന്‍ വെള്ളവും ആഹാരവും നല്‍കി.

വേലന എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കപ്പല്‍ അടുപ്പിച്ചിരിക്കുന്ന ഫെറിയില്‍ എത്തിച്ച യാത്രക്കാര്‍ക്ക് സാനിറ്റൈസറും മുഖാവരണവും നല്‍കി.നടപടി ക്രമങ്ങള്‍ സുഗമായതായി കപ്പലിലെ യാത്രക്കാരനായ പാലക്കാട് സ്വദേശി പ്രദീപ് പറഞ്ഞു.

ബഗേജുകളില്‍ അനുനാശിനി പ്രയോഗിക്കുന്നുണ്ട്.ഞായറാഴ്ച്ച പടകപ്പല്‍ കൊച്ചിയില്‍ എത്തും.സിഗപൂരില്‍ നിന്നുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം ദില്ലയിലെത്തി. 234 യാത്രക്കാരാണ് വിമാനത്തിലുള്ളത്.

ബംഗ്ലാദേശില്‍ കുടുംങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ളവരുമായുള്ള വിമാനം പതിനൊന്ന് മണിയോടെ ധാക്കയിലെ ഹസ്രത്ത് ഷാ ജലാല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്ന് പൊങ്ങി.

ഉച്ചയ്ക് ഒരു മണിയോടെ ദില്ലിയില്‍ ലാന്‍ഡ് ചെയ്തു.എല്ലാവരേയും വിമാനത്താവളത്തില്‍ പ്രത്യേക സ്‌ക്രീനിങ്ങിന് വിധേയമാക്കി. ആകെ അഞ്ച് വിമാനങ്ങളാണ് ഇന്ന് ഷെഡ്യൂള്‍ ചെയ്തത്. അമേരിക്ക,ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ നാളെ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News