കൊറോണക്കാലത്ത് രാഷ്ട്രീയ ലാഭത്തിനായി സമരത്തിനിറങ്ങി; ഒടുവില്‍ തമ്മില്‍ തല്ലി ജില്ലാ വൈസ്പ്രസിഡണ്ടിന്റെ തലപൊളിച്ച് യൂത്ത് കോണ്‍ഗ്രസ്

തിരുവല്ല വൈദ്യുതിഭവനുമുന്നില്‍ പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ ഉദ്ഘാടകനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ തന്നെ ജില്ലാ വൈസ്പ്രസിഡണ്ടിന്‍റെ തലതല്ലിപ്പൊളിച്ചു.

‘കോവിഡ് കാലത്തും ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ , ഒറ്റക്കെട്ടായി പ്രതിഷേധിക്കുക പ്രതികരിക്കുക ‘– ഇതായിരുന്നു മുദ്രാവാക്യം.

പ്രതിഷേധ പരുപാടി ജില്ലാ വൈസ് പ്രസിഡണ്ടാണോ ബ്ലോക്ക് വൈസ് പ്രസിഡണ്ടാണോ ഉദ്ഘാടനം ചെയ്യേണ്ടതെന്നായിരുന്നു തര്‍ക്കം.

വാക്തര്‍ക്കം ഒടുവില്‍ പൊരിിഞ്ഞ തല്ലായി. ഒടുക്കം പത്തനംതിട്ട ജില്ലാ വൈസ്പ്രസിഡണ്ട് വിശാഖ് വെണ്‍പാലയുടെ തല സമരത്തിനെത്തിയ പ്രവര്‍ത്തകര്‍തന്നെ തല്ലിപ്പൊളിച്ചു.

ബ്ലോക് പ്രസിഡന്‍റ് ജാസ് പോത്തനും കൂട്ടാളി ഷൈലുവുമാണ് അക്രമിച്ചതെന്ന് വിശാഖ് വെണ്‍പാലയും മറ്റ് സഹപ്രവര്‍ത്തകരും പറയുന്നു.

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച വിശാഖിന്‍റെ തലയില്‍ മൂന്ന് തുന്നലിട്ടാണ് ആശുപത്രിഅധികൃതര്‍ മടക്കി അയച്ചത്.

സഹപ്രവര്‍ത്തകന്‍ അക്രമിച്ചെന്ന പരാതിയുമായി തിരുവല്ല പൊലീസ് സ്റ്റേഷനിലും പോയി ഇവര്‍ .എന്തായാലും, ഒരേസ്വരത്തില്‍ പ്രതിഷേധിക്കാനിറങ്ങി, തമ്മില്‍തല്ലി നേതാവിന്‍റെ തലതല്ലിപൊളിച്ചത് സംഘടനയ്ക്കുള്ളില്‍ നാണക്കേടിനും പുതിയ ചര്‍ച്ചയ്ക്കും വഴിമരുന്നിട്ടിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here