ദില്ലി: അതിഥിത്തൊഴിലാളികളോടും അവരുടെ ദുരവസ്ഥയോടും കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന കുറ്റകരമായ നിസ്സംഗതയുടെ ഫലമാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ 16 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
ഒരു മാസത്തിലേറെയായി ട്രെയിന്‍ അനുവദിക്കാന്‍ തയ്യാറായില്ല. ഭക്ഷണത്തിനുപോലും വകയില്ലാത്തവരില്‍നിന്ന് യാത്രക്കൂലി വാങ്ങാനും കേന്ദ്രം മുതിര്‍ന്നതാണ് ഇത്തരം ദുരന്തത്തിന് ഇടയാക്കുന്നത്.
ഔറംഗാബാദില്‍ ട്രെയിന്‍ കയറി മരിച്ച തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും ആദിവാസികളാണെന്നത് രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹ്യ-സാമ്പത്തിക അസമത്വത്തിന്റെ ആഴം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം തട്ടിപ്പാണ്.
അതിഥിത്തൊഴിലാളികളെ സൗജന്യമായി നാട്ടില്‍ എത്തിക്കാന്‍ കേന്ദ്രം തയ്യാറാകണം. ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും മൂന്ന് മാസത്തേക്ക് മാസം 7500 രൂപ വീതം നല്‍കണം. ആവശ്യക്കാര്‍ക്ക് സൗജന്യറേഷനും നല്‍കണം. മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും പിബി ആവശ്യപ്പെട്ടു.
Get real time update about this post categories directly on your device, subscribe now.