ഹൃദയവുമായി പറന്നെത്തും; പൊലീസ് ഹെലികോപ്റ്ററിന്റെ ആദ്യ ദൗത്യം അവയവദാനത്തിന്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് കേരള പൊലീസിന്‍റെ ഹെലികോപ്റ്ററില്‍ ഹൃദയം പറന്നെത്തും. കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്ത് നിന്നും ഹൃദയം കൊണ്ടുപോവുന്നത് സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍ലസിലാണ്. പൊലീസ് ഹെലികോപ്റ്ററിന്റെ ആദ്യ ദൗത്യമാണ് അവയവദാനത്തിനായി ഉപയോഗിക്കുന്നത്.

കൊച്ചി ലിസി ആശുപത്രിയില്‍ നിന്നും രാവിലെ ഏഴ് മണിയോടെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം തിരുവനപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌കമരണം സംഭവിച്ച 50 വയസ്സുള്ള സ്ത്രീയുടെ ഹൃദയവുമായി ഇന്നുച്ചയ്ക്ക് 2 മണിയോടെ കൊച്ചിയിലേക്ക് എയര്‍ ആംബുലന്‍സ് തിരിക്കും. രാവിലെ 11 മണിയോടെയാണ് കിംസില്‍ ശസ്ത്രക്രിയ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here