കൊവിഡ് പ്രതിരോധം: മധ്യപ്രദേശ് സര്‍ക്കാരിന്റെ പിടിപ്പുകേടിന് തെളിവായി ഉജ്ജയിന്‍; രേഖപ്പെടുത്തിയിരിക്കുന്നത് ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്ക്

ദില്ലി: കൊവിഡ് പ്രതിരോധത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ പിടിപ്പുകേടിന് തെളിവായി ഉജ്ജയിന്‍.

ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്കാണ് ഉജ്ജയിനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ മരണ നിരക്ക് 3.34% ആണെന്നിരിക്കെ ഉജ്ജയിനില്‍ 19.54% ആണിത്. ഇവിടെ കൊവിഡ് സ്ഥിരീകരിച്ച 220ല്‍ 43 പേരും മരിച്ചു.

രോഗികളില്‍ അഞ്ചിലൊരാള്‍ മരിക്കുന്ന സാഹചര്യമാണുള്ളത്. മതിയായ ആശുപത്രി സൗകര്യമില്ല. കൊവിഡ് പരിശോധന ആരംഭിച്ചത് ഏറെ വൈകിയുമാണ്.

മാര്‍ച്ച് 22ന് ആദ്യ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഉജ്ജയിനില്‍ കൊവിഡ് പരിശോധനാ കേന്ദ്രം ആരംഭിച്ചത് ഏപ്രില്‍ 30ന് മാത്രമാണ്. അതുവരെ ഭോപ്പാല്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പരിശോധനാ സാമ്പിള്‍ അയച്ചു

ഇപ്പോള്‍ പരിശോധന നടക്കുന്ന ആര്‍ഡി ഗാര്‍ഡി കോളേജില്‍ ഒരു ദിവസം ടെസ്റ്റ് ചെയ്യുന്നത് വെറും 50 സാമ്പിളുകളാണ്.

വെള്ളിയാഴ്ച വൈകുന്നേരം വരെ ടെസ്റ്റ് ചെയ്തത് വെറും 4087 സാമ്പിളുകള്‍ മാത്രം.

രോഗികളുടെ എണ്ണത്തിലും മരണത്തിലും മുംബൈ, ദില്ലി, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങള്‍ മുന്നിലാണെങ്കിലും ഇവിടങ്ങളില്‍ മരണനിരക്ക് ഇത്രയധികമില്ല. മുംബൈ: 3.91%, ദില്ലി: 1.08%, അഹമ്മദാബാദ്: 6.29% എന്നിങ്ങനെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News