വരുന്ന ജില്ലയിലെയും എത്തേണ്ട ജില്ലയിലെയും പാസ് വേണം; ഒന്നുമില്ലാതെ അതിര്‍ത്തിയില്‍ വന്ന് ബഹളം വയ്ക്കുന്നത് ശരിയല്ല; നിബന്ധനകള്‍ പാലിക്കാതെ വന്നാല്‍ സാമൂഹ്യവ്യാപനത്തിന് സാധ്യത

പാലക്കാട്: ഇതര സംസ്ഥാനത്ത് നിന്നെത്തുന്നവര്‍ക്ക് വരുന്ന ജില്ലയിലെ കലക്ടറുടെയും എത്തേണ്ട ജില്ലയിലെ കലക്ടറുടെയും പാസ് വേണമെന്ന് മന്ത്രി എകെ ബാലന്‍.

ഇതൊന്നുമില്ലാതെ അതിര്‍ത്തിയില്‍ വന്ന് ബഹളം വെക്കുന്നത് ശരിയല്ല. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ നിബന്ധനകള്‍ക്കനുസരിച്ചേ കാര്യങ്ങള്‍ ചെയ്യാന്‍. നിബന്ധനകള്‍ പാലിക്കാതെ വന്നാല്‍ സാമൂഹ്യ വ്യാപനത്തിന് സാധ്യതയുണ്ട്.

ചെക്ക് പോസ്റ്റില്‍ വന്ന് ബഹളമുണ്ടാക്കി സമ്മര്‍ദ്ധമുണ്ടാക്കി കടന്നു വരാമെന്ന് ആരും കരുതരുത്. റെഡ് സോണില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ചുവപ്പ് സ്റ്റിക്കര്‍ പതിപ്പിക്കുമെന്നും മറ്റ് മേഖലകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പച്ച സ്റ്റിക്കര്‍ പതിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

തലപ്പാടി ചെക്കുപോസ്റ്റ് വഴി പാസ് ഉള്ളവര്‍ക്ക് മാത്രമെ കേരളത്തിലേക്ക് പ്രവേശനം അനുവദിക്കുവെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ അറിയിച്ചു.

മുന്‍ഗണന അനുസരിച്ചും തീയതി നിശ്ചയിച്ചും അതാത് ജില്ലാ കലക്ടര്‍മാരാണ് ഇതര സംസ്ഥാനങ്ങളിലെ കേരളീയര്‍ക്ക് പാസ് അനുവദിക്കുന്നത്. പാസ് ഇല്ലാതെ ആരും യാത്ര പുറപ്പെടരുതെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News