കൊവിഡ് പ്രതിരോധം; കേരളത്തെ പ്രശംസിച്ച് ‘ദ ഇക്കണോമിസ്റ്റ്’ വാരിക

കൊവിഡ് പ്രതിരോധത്തില്‍ കേരളം കൈവരിച്ച വിജയത്തെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ ‘ദ ഇക്കണോമിസ്റ്റ്’. കൊവിഡിനെ ചെറുക്കുന്നതില്‍ കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാം കൈവരിച്ച നേട്ടത്തോടാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെ താരതമ്യപ്പെടുത്തിയത്. കേരളത്തിന്റെയും വിയറ്റ്നാമിന്റെയും പൊതുചിന്താധാരയാണ് കമ്യൂണിസമെന്ന് വാരിക അടിവരയിടുന്നു.

കേരളം നിപായെ ചെറുത്ത കഥ വിവരിക്കുന്ന ‘വൈറസ്’ സിനിമയെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് ലേഖനമാരംഭിക്കുന്നത്. ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ടുചെയ്ത ആദ്യ സംസ്ഥാനമാണ് കേരളം. മാര്‍ച്ച് 24 ന് രാജ്യം അടച്ചിടുമ്പോള്‍ അഞ്ചിലൊന്ന് രോ?ഗികളും കേരളത്തില്‍. ആറാഴ്ച പിന്നിട്ടപ്പോള്‍ കേരളം പട്ടികയില്‍ 16-ാമതായി.

ഇന്ത്യയില്‍ കൊവിഡ് 71 മടങ്ങായപ്പോള്‍ കേരളത്തില്‍ മൂന്നിലൊന്നായി കുറഞ്ഞു. നാല് മരണം മാത്രം. ഇതിന്റെ 20 ഇരട്ടിയോളം മലയാളികള്‍ വിദേശത്ത് മരിച്ചു. 10 കോടി ജനങ്ങളുള്ള വിയറ്റ്നാമിലും സമാനമാണ് കാര്യങ്ങള്‍. മാര്‍ച്ചില്‍ രോഗം പാരമ്യത്തിലെത്തി. ഇപ്പോള്‍ 39 രോഗികള്‍ മാത്രം. ആരും മരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News