മൂന്നാം ഘട്ടവും നേരിടാന്‍ കേരളം സജ്ജം; രോഗമുക്തിയിലും വന്‍ കുതിപ്പ്

ഇന്ത്യയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച കേരളത്തില്‍ നൂറുനാള്‍ പിന്നിടുമ്പോള്‍ രോഗികളുടെ എണ്ണം 16 മാത്രം. വെള്ളിയാഴ്ചവരെ രോഗം ബാധിച്ച 503ല്‍ 487 പേരും രോഗമുക്തരായി. ഒരാഴ്ചയായി രോഗ ഗ്രാഫില്‍ നേര്‍രേഖയിലാണ് കേരളം. മെയ് ഒന്നുമുതല്‍ രോഗികളുടെ എണ്ണം പ്രതിദിനം ഒന്നോ പൂജ്യമോ ആയി തുടരുന്നു. അതോടൊപ്പം രോഗം ഭേദമാകുന്നവരുടെ എണ്ണം കുത്തനെ കൂടി.


രോഗം ഭേദമാകുന്നവരുടെ നിരക്കില്‍ ലോകത്തില്‍തന്നെ മുന്നിലാണ് കേരളം. ദിവസം 39 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച (മാര്‍ച്ച് 27) ദിവസവുമുണ്ടായിരുന്നു. മാര്‍ച്ച് 30ന് 32 പേര്‍ക്കും രോഗം കണ്ടെത്തി. എന്നാല്‍ വ്യക്തമായ ആസൂത്രണത്തിലുടെയും ഐക്യത്തിലൂടെയും ആര്‍ജ്ജിച്ചത് അതിജീവനത്തിന്റെ പ്രതിരോധ വഴി. മെയ് നാലിന് ഒറ്റദിവസം 61 പേര്‍ രോഗമുക്തരായി. അന്ന് രോഗബാധയും ഉണ്ടായില്ല.

രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ജനുവരി 30 മുതല്‍ കേരളംകാട്ടിയ ജാഗ്രതയും പ്രതിരോധവുമാണ് രോഗത്തിന്റെ ഗ്രാഫ് നേര്‍രേഖയില്‍ തുടരാന്‍ ഇടയാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച കേരളത്തില്‍ ഒരാള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News