അടച്ചുപൂട്ടല്‍ ഒറ്റമൂലി വിലപ്പോകില്ല; രാജ്യത്ത് കൊവിഡ് ബാധിതര്‍ കൂടുന്നു

അടച്ചുപൂട്ടല്‍ കൊവിഡ് തടയാനുള്ള ഒറ്റമൂലിയല്ലെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഇന്ത്യയില്‍ അക്ഷരംപ്രതി ശരിയാണെന്ന വസ്തുതയ്ക്ക് തെളിവാണ് സമ്പൂര്‍ണ അടച്ചുപൂട്ടല്‍ 7-ാമത്തെ ആഴ്ചയിലേക്ക് കടന്നിട്ടും രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി വര്‍ധിക്കുന്നത്. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം അതിവേഗം 60000 ലേക്ക് എത്തുകയാണ്.

മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം രണ്ടായിരത്തോടടുക്കുന്നു. ദിവസവും ആയിരക്കണക്കിനാളുകളാണ് രോഗത്തിന്റെ പിടിയിലാകുന്നത്. മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും സ്ഥിതി അതീവ സങ്കീര്‍ണമാണെന്ന് കേന്ദ്ര സര്‍ക്കാര്‍തന്നെ പറയുന്നു.

രോഗബാധിതരെ കണ്ടെത്താന്‍ പരമാവധി പരിശോധനകള്‍ നടത്തുക, രോഗബാധിതരുടെ സഞ്ചാരപഥം തിരഞ്ഞ് അവരുമായി അടുത്തുപെരുമാറിയവരെ കണ്ടെത്തി വേറിട്ട് താമസിപ്പിച്ച് നിരീക്ഷിക്കുക, രോഗം ബാധിച്ചവര്‍ക്ക് ശരിയായ പരിചരണം നല്‍കി ജീവന്‍ രക്ഷിക്കുക… ഇങ്ങനെ കൃത്യമായ ആസൂത്രണത്തോടെ പ്രവര്‍ത്തിച്ചാലേ ഈ മഹാമാരിയുടെ ഭീഷണിയില്‍നിന്ന് നമ്മുടെ നാടിനെ രക്ഷിക്കാന്‍ സാധിക്കൂ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here