
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവരില്‍ മുന്‍ഗണന നല്‍കുന്നതില്‍ സ്വജന പക്ഷപാതവും ക്രമക്കേടും ഉണ്ടെന്ന ആരോപണം ഉയരുന്നു.
ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണനയെന്ന് പറഞ്ഞെങ്കിലും പലപ്പോഴും ഇത് പാലിക്കപെടുന്നില്ലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നാട്ടിലേക്ക് പോകുന്ന മുപ്പത് ശതമാനം യാത്രക്കാരും മുന്‍ഗണന പട്ടികയില്‍ ഇല്ലാത്തവരാണെന്നാണ് ആരോപണം.
കേന്ദ്രത്തിലെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് ഇവര്‍ എംബസികളുടെ ലിസ്റ്റില്‍ കയറിക്കൂടുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ജോലി നഷ്ടപെട്ടെന്ന് വ്യാജ സത്യവാങ്ങ്മൂലം നല്‍കിയും ചിലര്‍ യാത്ര ചെയ്‌തെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here