ധൂര്‍ത്തെന്ന് പരിഹസിച്ചവരോട്: ജീവന്‍ രക്ഷിക്കാന്‍ ആ ഹെലികോപ്ടര്‍ പറന്നു

തിരുവനന്തപുരം: മനുഷ്യന് ഗുണമുണ്ടാകുന്നതെല്ലാം മുടക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷത്തിന്റെ ഒരു പ്രധാന ആരോപണമായിരുന്നു കേരളം അനാവശ്യമായി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നു എന്നുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്ത് എന്നായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്.

ഇന്ന് ആ ഹെലികോപ്ടര്‍ ആണ് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലുള്ള രോഗിക്കായി ഹൃദയവുമായി യാത്ര തിരിച്ചത്. സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്ടറിന്റെ ആദ്യ യാത്രയായിരുന്നു അത്.

‘ഹെലികോപ്ടര്‍ വാങ്ങുന്നതായിരുന്നോ സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യം’ എന്നാണ് ചെന്നിത്തല ചോദിച്ചത്.

സുരക്ഷയ്ക്കും ദുരന്ത പ്രതിരോധനത്തിനും ആവശ്യമായതിനാലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പലതവണ വ്യക്തമാക്കി.

അതൊന്നും വകവയ്ക്കാതെ ദുഷ്പ്രചാരണങ്ങളുമായി നടന്നവര്‍ക്ക് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാകും എന്തിനായിരുന്നു സര്‍ക്കാര്‍ ആ തീരുമാനം എടുത്തതെന്ന്.

തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌കമരണം സംഭവിച്ച 50 വയസ്സുള്ള സ്ത്രീയുടെ ഹൃദയവുമാണ് കൊച്ചിയിലുള്ള രോഗിക്ക് മാറ്റിവെയ്ക്കുന്നത്.

സംസ്ഥാന പൊലീസിന് വേണ്ടി മാര്‍ച്ചിലാണ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകക്ക് എടുത്തത്. പൊതുമേഖലാ സ്ഥാപനമായ പവന്‍ഹംസ് കമ്പനിയില്‍നിന്നാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്.

സ്വന്തമായി ഹെലികോപ്ടര്‍ വാങ്ങുന്നതിനേക്കാള്‍ വാടകക്ക് എടുക്കുന്നതാണ് നല്ലതെന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ വാടകക്ക് എടുത്തത്. എന്നാല്‍ ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്നത് ധൂര്‍ത്താണെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്.

11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റര്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് സൂക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here