സംസ്ഥാനത്തെ ശിശുമരണ നിരക്ക് ഒറ്റയക്കത്തിലേക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന്റെ നേട്ടം: മുഖ്യമന്ത്രി പിണറായി വിജയന്‍

നാളെ മാതൃദിനമാണ് ഇത്തവണത്തെ മാതൃദിനത്തെ സംസ്ഥാനം വരവേല്‍ക്കുന്നത് സന്തോഷകരമായൊരു നേട്ടത്തോടെയാണെന്ന് അമ്മമാരെ സംബന്ധിച്ചിടത്തോളം മക്കളാണ് എറ്റവും പ്രിയപ്പെട്ടത്.

സംസ്ഥാനത്തെ ശിശുമരണ നിരക്ക് ഏഴിലേക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. ഐക്യരാഷ്ട്ര സഭപോലും ശിശുമരണ നിരക്ക് 2020 ഓടുകൂടി 8 ല്‍ എത്തിക്കണമെന്ന ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് കേരളത്തിന്റെ അഭിമാനകരമായ നേട്ടം.

ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 993 കുഞ്ഞുങ്ങളും ജീവിക്കുന്നുവെന്നതാണ് ഇത് കാണിക്കുന്നത്. എന്നാലും ഏഴുപേര്‍ മരണപ്പെടുന്നുവെന്നത് സങ്കടകരമായ കാര്യമാണ് ശിശുമരണ നിരക്ക് പൂജ്യത്തില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News