നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ഞായറാഴ്ചത്തെ ലോക്ക് ഡൗണ്‍ ജനങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അവശ്യ സാധനങ്ങള്‍, പാല്‍ വിതരണം, മെഡിക്കല്‍ സ്റ്റോറുകള്‍, കൊവിഡുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നാളെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഹോട്ടലുകളിലെ പാഴ്‌സല്‍ സംവിധാനങ്ങളും പ്രവര്‍ത്തിക്കാം.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമാണ് സഞ്ചാര സ്വാതന്ത്രമുള്ളത്. മറ്റുള്ളവര്‍ക്ക് പൊലീസിന്റെ പാസ് നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് നല്ല കാറ്റും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. വേനല്‍ മഴ ലഭിക്കുന്നുണ്ട്. സുരക്ഷാ മുന്‍കരുതല്‍ എല്ലാവരും സ്വീകരിക്കണം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News