”മഹാമാരിയുടെ ഘട്ടത്തിലും ചോര തന്നെ കൊതുകിന് കൗതുകം എന്ന് പാടില്ല; മതവിദ്വേഷം പരത്താനാണ് ചിലരുടെ ശ്രമം”: വ്യാജപ്രചരണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ ഫണ്ട് സര്‍ക്കാര്‍ എടുത്തുകൊണ്ടുപോകുന്നുവെന്ന് പ്രചാരണം നടത്തുന്നവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

”ക്ഷേത്രങ്ങളുടെ ഫണ്ട് സര്‍ക്കാര്‍ കൊണ്ടുപോകുന്നില്ല. കഴിഞ്ഞ ബജറ്റില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നൂറ് കോടിയും മലബാര്‍, കൊച്ചി ദേവസ്വങ്ങള്‍ക്ക് 36 കോടിയും നീക്കിവച്ചു. ശബരിമലയിലെ ഇടത്താവളങ്ങള്‍ക്കായി കിഫ്ബി വഴി 142 കോടിയുടെ നിര്‍മ്മാണം നടത്തുന്നു. ശബരിമലയ്ക്കുള്ള പ്രത്യേക ഗ്രാന്റ് 30 കോടിയായിരുന്നു.

കൂത്താട്ടുകുളം മഹാദേവ ക്ഷേത്രമടക്കം തകരുന്ന ക്ഷേത്രങ്ങളുടെ പരിരക്ഷയ്ക്കായി അഞ്ച് കോടി നീക്കിവച്ചു. തത്ത്വമസി എന്ന പേരില്‍ തീര്‍ത്ഥാടന ടൂറിസം റൂട്ട് ആവിഷ്‌കരിച്ചു. പത്ത് കോടി നീക്കിവച്ചു. ഇതെല്ലാം നാടിന്റെ മുന്നിലുള്ള കണക്കാണ്.

ബജറ്റ് പരിശോധിച്ചാല്‍ കൊണ്ടുപോവുകയാണോ കൊടുക്കുകയാണോ എന്ന് മനസിലാവും. സമൂഹത്തില്‍ മതവിദ്വേഷം പരത്താനാണ് ചിലരുടെ ശ്രമം. മഹാമാരിയുടെ ഘട്ടത്തിലും ചോര തന്നെ കൊതുകിന് കൗതുകം എന്ന് പാടില്ല.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel