കരുതലിന്റെ ചിറകില്‍ പറന്ന് ലാലിയുടെ ഹൃദയം ലിനിയില്‍ മിടിച്ചു തുടങ്ങി; ഹൃദയം മാറ്റിവയ്ക്കല്‍ ആദ്യ ഘട്ടം വിജയകരം

ലിസി ആശുപത്രിയിൽ നടന്ന ഹൃദയ ശസ്‌ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പിന്നിട്ടു. ലാലിയുടെ ഹൃദയം ലീനയിൽ കൃത്യം 6.12 ന് മിടിച്ചു തുടങ്ങി.

മസ്‌തിഷ്‌ക മരണം സംഭവിച്ച അധ്യാപികയുടെ ഹൃദയവുമായി സര്‍ക്കാര്‍ ഹെലികോപ്ടര്‍ 3.50ഓടെയാണ്‌കൊച്ചിയില്‍ എത്തിയത്‌.

ഗ്രാന്‍ഡ് ഹയാത്ത് ഹെലിപാഡിലിറങ്ങിയ ഹെലികോപ്‌ടറില്‍ നിന്ന് റോഡ് മാര്‍ഗം ഹൃദയം ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഹെലികോപ്‌ട‌ര്‍ വാടകയ്ക്ക് എടുത്ത ശേഷമുള്ള ആദ്യ ദൗത്യമായിരുന്നു ഇത്.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ച അധ്യാപിക ലാലി ഗോപകുമാറിന്റെ ഹൃദയമാണ് സര്‍ക്കാര്‍ അവയവദാന സംവിധാനം വഴി എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള കോതമംഗലം സ്വദേശിനിക്ക് നല്‍കുന്നത്.

ലിസി ആശുപത്രിയിലെ ഡോക്‌ടര്‍ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അവയവദാനത്തിനായി ഹൃദയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News