കോവിഡ് കാലത്ത് മാതൃകാ പ്രവർത്തനങ്ങളുമായി പരസ്യചിത്ര സംവിധായകരുടെ സംഘടനയായ IAM (അയാം)

അപ്രതീക്ഷിതമായി വന്ന കോവിഡ് 19 എന്ന മഹാമാരിയും അതിനെത്തുടർന്നു വന്ന ലോക്ക് ഡൗണും ഒട്ടേറെ മനുഷ്യജീവിതങ്ങളെ വഴിമുട്ടിച്ചു ഈ ദുരിതകാലത്ത് പകച്ചുപോയ നിരാലംബരെ സഹായിക്കാനുള്ള സദ് പ്രവർത്തനത്തിൽ പങ്കാളിയാവുകയാണ് IAM (INDIAN ADFILM MAKERS)

കഴിഞ്ഞ 35 ദിവസമായി പള്ളുരുത്തി കച്ചേരിപ്പടിയിലെ ‘സമോവർ ചായപ്പീടിക ‘യിൽ നിന്നും സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്നവരും കിടപ്പുരോഗികളും പാലിയേറ്റീവ് രോഗികളും ,നിർദ്ധനരുമായ 500 ഓളം പേർക്ക് രാത്രി ഭക്ഷണം സൗജന്യമായി തയ്യാറാക്കി സന്നദ്ധ പ്രവർത്തകരിലൂടെ വീടുകളിൽ എത്തിച്ചു നൽകുന്നു.

IAM ന്റെ ഒരു സജീവാംഗമായ നാസിമും അദ്ദേഹത്തിന്റെ സുഹൃത്തായ സിജുവും ചേർന്നാണ് സമോവർ ചായപ്പീടിക നടത്തുന്നത്. നാട്ടിലെ നാനാ വിഭാഗത്തിൽ പെട്ട ഒട്ടേറെ സുമനസ്സുകൾ ഈ ഉദ്യമത്തിൽ പങ്കാളികളായിട്ടുണ്ട്.

ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടിയ സാഹചര്യത്തിൽ തുടർന്നുള്ള സമോവറിന്റെ സന്നദ്ധ പ്രവർത്തനങ്ങളോടൊപ്പം ഇൻഡ്യൻ ആഡ്ഫിലിം മേയ്ക്കേഴ്സും കൈകോർക്കുകയാണ്.

പള്ളുരുത്തി സമോവറിൽ നിന്ന് വിതരണം ചെയ്തു കൊണ്ടിരിക്കുന്ന അഞ്ഞൂറ് പേർക്കുള്ള ഭക്ഷണത്തിനു പുറമേ എല്ലാവർക്കും ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്ന പരിപാടി ഇന്ന് IAM സെക്രട്ടറി സിജോയ് വർഗ്ഗീസ്
ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ലീബ വർഗ്ഗീസ്, ഭാരവാഹികളായ അരുൺകുമാർ, സൂരജ് ടോം, അപ്പുണ്ണി, ഗംഗാപ്രസാദ്‌ എന്നിവരോടൊപ്പം പൊതുപ്രവർത്തകരായ വി.എ ശ്രീജിത്ത്, വി.ജെ തങ്കച്ചൻ രഞ്ജിത്ത് കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു.

ശുദ്ധവും വൃത്തിയുമായ ഭക്ഷണം സന്നദ്ധ പ്രവർത്തകർ വഴി നേരിട്ട് നിരാലമ്പരായ വ്യക്തികളുടെ വീടുകളിൽ ഈ ലോക്ക് ഡൗൺ കാലം മുഴുവൻ എത്തിച്ച സമോവറിന്റെ ഉടമകളായ നാസിമിനേയും സിജുവിനേയും IAM അനുമോദിച്ചു.

കോവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഫെഫ്ക നിർമ്മിച്ച ഷോർട്ട് ഫിലിമുകളിലും , എറണാകുളം പൊലീസ് കമ്മീഷണറേറ്റിനു വേണ്ടിയുള്ള ഷോർട്ട് ഫിലിമുകളിലും IAM ന്റെ
പങ്കാളിത്തം ശ്രദ്ധേയമാണ്.

കഴിഞ്ഞ പ്രളയക്കാലത്തും മാതൃകാപരമായ ഒട്ടേറെ ശ്രദ്ധേയമായ സന്നദ്ധ പരിപാടികൾ IAM ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News