കുവൈത്തില്‍ നിന്നും പ്രത്യേക വിമാനം കൊച്ചിയിലെത്തി; വിമാനമെത്തിയത് രാത്രി 9:30 ന്

കുവൈത്തില്‍നിന്ന് പ്രവാസികളുമായി എത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 9.30ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. 177 പേരാണ് വിമാനത്തിലുള്ളത്.

കുവൈത്തില്‍നിന്ന് ഉച്ചക്ക് 1.45 ന് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരില്‍ സന്ദര്‍ശക വിസയിലെത്തി മടങ്ങിപ്പോകാന്‍ കഴിയാത്തവരും ഗര്‍ഭിണികളും നാട്ടിലെത്തി അടിയന്തിര ചികിത്സ ലഭിക്കേണ്ടവരും ഉള്‍പ്പെടുന്നു.

കുവൈത്ത് വിമാനത്താവളത്തില്‍ പ്രവാസികള്‍ക്ക് റാപിഡ് ടെസ്റ്റ് ഉണ്ടായിരുന്നില്ല. തെര്‍മല്‍ സ്‌കാന്‍ നടത്തി പനിയില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് ആളുകളെ വിമാനത്തില്‍ കയറ്റിയത്.

യാത്രക്കാരിയുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിയാത്ത ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുവൈത്ത് വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഓഫീസിനു മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഗതാഗതക്കുരുക്ക് മൂലം വളരെ വൈകിയാണ് വിമാനത്താവളത്തില്‍ എത്തിയത്.

കുവൈത്തില്‍ ഞായറാഴ്ച മുതല്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള വിമാന സര്‍വീസുകളുടെ കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് കുവൈത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here