കുവൈറ്റിൽ നിന്നും മസ്‌കറ്റിൽ നിന്നുമുള്ള വിമാനങ്ങൾ കൊച്ചിയിലെത്തി

പ്രവാസികളുമായി കുവൈറ്റിൽ നിന്നും മസ്‌കറ്റിൽ നിന്നും പുറപ്പെട്ട വിമാനങ്ങൾ കൊച്ചിയിലെത്തി. 181 യാത്രക്കാർ വീതമാണ് ഇരു വിമാനങ്ങളിലുമുണ്ടായിരുന്നത്. ദോഹയിൽ നിന്നുള്ള വിമാനവും ഇന്ന് രാത്രി കൊച്ചിയിലെത്തും.

കുവൈറ്റ് സമയം 2.30ന് ടേക് ഓഫ് ചെയ്ത വിമാനം ഇന്ത്യൻ സമയം രാത്രി 9.26നാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്.

നിശ്ചിത സമയത്തിൽനിന്ന് 30 മിനിറ്റ് വൈകി. ഒമാൻ സമയം വൈകിട്ട് 4.15ന് മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ IX 442 വിമാനം ഇന്ത്യൻ സമയം രാത്രി 10.00നാണ് കൊച്ചിയിലെത്തിയത്.

ഞായറാഴ്‌ച പ്രവാസികളുമായി ഒരു വിമാനം കൊച്ചിയിലെത്തും. പകൽ ഒന്നിന് കൊച്ചിയിൽനിന്ന് ക്വലാലംപുരിലേക്ക് യാത്രതിരിക്കുന്ന വിമാനം രാത്രി 10.45-ന് മടങ്ങിയെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News