രാജ്യത്ത് കൊവിഡ് രോഗികള്‍ 62000 കടന്നു; മരണം രണ്ടായിരത്തിലേറെ

കേരളത്തിലും മറ്റു ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമൊഴികെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് ഉണ്ടാവുന്നത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 62,808 ആയി. 2101 പേര്‍ രോഗംബാധിച്ച് മരിച്ചു.

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ബംഗാള്‍, മധ്യപ്രദേശ്, ദില്ലി എന്നിവിടങ്ങളില്‍ രോഗികള്‍ വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയില്‍ രോഗികള്‍ 20,000 കടന്നു. ഇവിടെ 48 പേര്‍ കൂടി മരിച്ചു.

ദില്ലിയില്‍ ശനിയാഴ്ച 224 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 6,542 ആയി. തമിഴ്‌നാട്ടില്‍ നാല് പേര്‍ക്കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 44 ആയി. രാജസ്ഥാനില്‍ 76ഉം കര്‍ണാടകയില്‍ 36ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു.

ജൂലൈ അവസാനത്തോടെ ഇന്ത്യയില്‍ കോവിഡ് ബാധ പാരമ്യത്തിലെത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. ഡേവിഡ് നബാരോ പറഞ്ഞിരുന്നു. ലോക്ഡൗണ്‍ നീക്കുമ്പോള്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ ജനങ്ങള്‍ പേടിക്കേണ്ട കാര്യമില്ല. വരും മാസങ്ങളില്‍ എണ്ണം കൂടുമെങ്കിലും ഇന്ത്യ സ്ഥിരത നേടുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here