യൂറോപ്പില്‍ ഫുട്ബോള്‍ തിരിച്ചുവരുന്നു ; സ്പാനിഷ് ലീഗ് ജൂണ്‍ 20ന്

മാഡ്രിഡ്: ലോക ഫുട്ബോളില്‍ പ്രധാന ലീഗുകള്‍ തിരിച്ചുവരവിലേക്ക്. ജര്‍മന്‍ ലീഗിനുപിന്നാലെ സ്പാനിഷ് ലീഗും പുനരാരംഭിക്കുന്നതില്‍ വ്യക്തതയായി. ജൂണ്‍ 20ന് മത്സരങ്ങള്‍ തുടങ്ങിയേക്കും. ലാ ലിഗ പ്രസിഡന്റ് ഹാവിയെര്‍ ടെബസ് ജൂണ്‍ മധ്യത്തോടെ കളി തുടങ്ങാനാകുമെന്ന് അറിയിച്ചിരുന്നു.

ജൂണ്‍ 20ന് തുടങ്ങുമെന്ന് ലെഗെനെസ് പരിശീലകന്‍ ഹാവിയെര്‍ അഗ്വിറെയാണ് വെളിപ്പെടുത്തിയത്. മാര്‍ച്ചിലാണ് സ്പാനിഷ് ലീഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
ബാഴ്സലോണ, റയല്‍ മാഡ്രിഡ് കളിക്കാരെല്ലാം പരിശോധന പൂര്‍ത്തിയാക്കി പരിശീലനത്തിന് ഇറങ്ങി.

പരിശോധനയില്‍ ആര്‍ക്കും രോഗമില്ലെന്ന് തെളിഞ്ഞു. ജൂണ്‍ 20ന് തുടങ്ങി ജൂലൈ 26ന് അവസാനിപ്പിക്കാനാണ് നീക്കം. 11 റൗണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. ആഴ്ചയില്‍ നാലുദിവസം മത്സരങ്ങളുണ്ടാകും. രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ബാഴ്സയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. റയല്‍ രണ്ടാംസ്ഥാനത്ത്.

ജര്‍മന്‍ ലീഗ് ഈമാസം 16ന് തുടങ്ങും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ഇറ്റാലിയന്‍ ലീഗും ജൂണില്‍ ആരംഭിച്ചേക്കും. ഫ്രഞ്ച് ലീഗ് ഉപേക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News