കൊറോണയെ പ്രതിരോധം; വാച്ച് ആന്‍റ് വാര്‍ഡുമാര്‍ നിര്‍മിച്ച ‘കരുതല്‍’ ശ്രദ്ധേയമാകുന്നു

കൊറോണയെ പ്രതിരോധിക്കാനായി മാസ്ക്കിന്‍റെ പ്രാധാന്യത്തെ പറ്റി സംസാരിക്കുന്ന ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു. തിരുവനന്തപുരത്തുള്ള ഒരു കൂട്ടം വാച്ച് ആന്‍റ് വാര്‍ഡുമാരാണ് ചിത്രത്തിനു പിന്നില്‍. വാച്ച് ആന്‍റ് വാര്‍ഡുമാരായ സജീവ് തോമസും സന്തോഷ് നമ്പ്യാരുമാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

കൊറോണയെ പ്രതിരോധിക്കാന്‍ ഏറ്റവും പ്രധാനപെട്ട ഒന്നാണ് മാസ്ക്കുകള്‍. മാസ്ക്കുകള്‍ ധരിക്കുന്നതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഒരു പറ്റം വാച്ച് ആന്‍റ് വാര്‍ഡുമാര്‍ നിര്‍മിച്ച കരുതല്‍ എന്ന ഹ്രസ്വചിത്രം.

വിലക്കുകള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ ചിത്രം നിശിതമായി വിമര്‍ശിക്കുന്നു. പോലിസ് ലോക്ക് ഡൗണ്‍ കാലയളവില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതെന്തിനാണെന്നും ചിത്രം വ്യക്തമാക്കുന്നു

വാച്ച് ആന്‍റ് വാര്‍ഡന്‍മാര്‍ തന്നെയാണ് ക്യാമറയ്ക്കു മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചിട്ടുള്ളത്. ചലച്ചിത്രസംവിധായകനും നടനുമായ മധുപാലും ചിത്രത്തിന്‍റെ അവസാന ഭാഗത്തില്‍ കൊറോണ പ്രതിരോധത്തിന്‍റെ സന്ദേശം പകരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here