മാലദ്വീപില്‍ നിന്നും പ്രവാസികളുമായി പുറപ്പെട്ട ഐഎന്‍എസ് ജലാശ്വ കൊച്ചി തുറമുഖത്തെത്തി; വീഡിയോ കാണാം

മാലദ്വീപിൽ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആദ്യ കപ്പൽ  കൊച്ചിയിലെത്തി  . 698 പേരടങ്ങുന്ന സംഘമാണ് ഐ എൻ എസ് ജലാശ്വ എന്ന കപ്പലിൽ  തുറമുഖത്തെത്തിയത്. ആരോഗ്യ പരിശോധനക്കും മറ്റുമായി വിപുലമായ ഒരുക്കങ്ങളാണ് തുറമുഖ അധികൃതരും ആരോഗ്യ വകുപ്പും ചേർന്ന് ഒരുക്കിയിരുന്നത്.

മാലദ്വീപിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരെയുംകൊണ്ട് രാവിലെ കൃത്യം  9.30 ഓടെ തന്നെ നാവിക സേനയുടെ ഐ എൻ എസ് ജലാശ്വ കൊച്ചി തുറമുഖത്തെത്തി.മുഴുവൻ പേരെയും ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷമാണ് രോഗലക്ഷണമില്ലാത്തവരെ കെ എസ് ആർ ടി സി ബസിലേയ്ക്ക് കയറ്റിയത്.

കപ്പലിലുണ്ടായിരുന്ന  ഗർഭിണികളെയും മറ്റ് പ്രായമായവരെയും പ്രത്യേകം ടാക്സികളിൽ അവരവരുടെ വീടുകളിൽ നിരീക്ഷണത്തിനായി പറഞ്ഞയച്ചു. രോഗലക്ഷണമില്ലാത്തവരെ അവരവരുടെ ജില്ലകളിലെ നിരീക്ഷണ കേന്ദ്രത്തിലേക്കും കൊണ്ടുപോവുകയായിരുന്നു. തമിഴ്നാട് സ്വദേശികളെ കൊണ്ടു പോകാനായി 7 ബസ്സുകൾ എത്തിയതായി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു.

നാവിക സേനയുടെ സമുദ്ര സേതു ദൗത്യത്തിൻ്റെ ഭാഗമായാണ് മാലിദ്വീപിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ തിരികെ എത്തിക്കാനായി 2 കപ്പലുകൾ പുറപ്പെട്ടത്.ഇക്കഴിഞ്ഞ 8 ന് മാലിദ്വീപിൽ നിന്ന് പുറപ്പെട്ട ഐ എൻ സ് ജലാശ്വ യാണ് 698 യാത്രക്കാരുമായി ഇന്ന് കൊച്ചി തുറമുഖത്തെത്തിയത്. ഐ എൻ എസ് മഗർ എന്ന രണ്ടാമത്തെ കപ്പലും  ഇന്ത്യക്കാരെയും വഹിച്ച് അടുത്ത ദിവസം മാലദ്വീപിൽ നിന്ന് പുറപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News