കൊവിഡ്‌‌ ‘മരുന്ന്‌’ കണ്ടെത്താൻ ശ്രമം; മിശ്രിതം ഉണ്ടാക്കി കുടിച്ചു; ഫാർമസിസ്റ്റ്‌ മരിച്ചു

കൊവിഡിന്‌‌ മരുന്ന്‌ കണ്ടെത്താൻ ശ്രമിച്ച സ്വകാര്യ ആയുർവേദ കമ്പനിയിലെ ഫാർമസിസ്റ്റ്‌ മരിച്ചു. സ്വന്തമായി നിർമിച്ച രാസമിശ്രിതം സ്വയം പരീക്ഷിക്കുന്നതിനിടെയായിരുന്നു മരണം. ‌

ചെന്നൈയിലെ സുജാത ബയോടെക് എന്ന മരുന്നുകമ്പനിയിലെ പ്രൊഡക്ട് മാനേജരായ കെ ശിവനേശന്‍ (47) ആണ് മരിച്ചത്. മിശ്രിതം കുടിച്ച നേത്രരോഗ വിദഗ്‌ധനായ കമ്പനി ഡയറക്ടറെ അബോധാവസ്ഥയിലായതിനെത്തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെന്നൈ ടി നഗറിൽ വെള്ളിയാഴ്‌ചയായിരുന്നു സംഭവം. 30 വർഷം മുമ്പ്‌ സ്ഥാപിച്ച കമ്പനിയുടെ ഉത്തരാഖണ്ഡിലെ പ്ലാന്റിലാണ്‌ ശിവനേശൻ ജോലി ചെയ്തിരുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News