ദില്ലിയില്‍ കുടുങ്ങിയ മലയാളികളെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കേരള ഹൗസില്‍ പുരോഗമിക്കുന്നു

ദില്ലിയില്‍ കുടുങ്ങിയ മലയാളികളെ കേരളത്തിലേയ്ക്ക് കൊണ്ട് വരാനുള്ള നടപടികള്‍ കേരള ഹൗസില്‍ പുരോഗമിക്കുന്നു. ദില്ലിയില്‍ നിന്നും കേരളത്തിലേയ്ക്ക് ട്രെയിന്‍ സര്‍വീസ് നടത്തും. കേരള ഹൗസിലും നോര്‍ക്കയിലും രജിസ്റ്റര്‍ ചെയ്തവരെ കേരള ഹൗസ് അധികൃതര്‍ ഫോണില്‍ ബന്ധപ്പെട്ട് തുടങ്ങി.

ഗര്‍ഭിണികള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ തൂക്കം നല്‍കിയിലുള്ള യാത്ര ലിസ്റ്റും കേരള സര്‍ക്കാര്‍ തയ്യാറാക്കുന്നു. അയ്യായിരത്തിലേറെ പേരാണ് ദില്ലിയില്‍ നിന്നും കേരളത്തിലെത്താന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മാര്‍ഗ നിര്‍ദേശ പ്രകാരം കേരള ഹൗസ് അതികൃതരാണ് ദില്ലിയില്‍ നിന്നും നാട്ടിലേയ്ക്ക് കൊണ്ട് പോകേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. അയ്യായിരത്തിലേറെ പേര്‍ നാട്ടിലേയ്ക്ക് പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ദില്ലിയില്‍ നിന്നും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനസമയത്ത് തന്നെ കേരള ഹൗസില്‍ ആരംഭിച്ച ഹെല്‍പ്പ് ഡസ്‌ക്കിലും നിരവധി പേര്‍ ബന്ധപ്പെടുന്നുണ്ട്.

ആദ്യ ഘട്ടത്തില്‍ ട്രെയിന്‍മാര്‍ഗമാണ് മലയാളികളെ നാട്ടിലെത്തിക്കുക. ഇതിനായി റയില്‍വേയുമായി കേരള സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ഇത് പ്രകാരം ദില്ലിയില്‍ നിന്നും കേരളത്തിലേയ്ക്ക് പ്രത്യേക ട്രെയിന്‍ ഓടും . കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡ പ്രകാരം യാത്രക്കാരുടെ ലിസ്റ്റ് തയ്യാറാക്കേണ്ടത് കേരള സര്‍ക്കാരാണ്. കേരള ഹൗസില്‍ ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നു.രജിസ്റ്റര്‍ ചെയ്തവരെ അധികൃതര്‍ ഫോണില്‍ ബന്ധപ്പെട്ട് തുടങ്ങി. ഗര്‍ഭിണികള്‍, സ്ത്രീകള്‍ എന്നിവര്‍ക്കാണ് യാത്ര ലിസ്റ്റില്‍ മുന്‍ഗണന.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ട്ടപ്പെട്ട് നിരവധി പേര്‍ ദില്ലിയിലുണ്ട്. ഇവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നടപടി ആശ്വാസമാകുന്നു. നേഴ്‌സുമാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കും ട്രെയിന്‍ യാത്ര ഉപയോഗിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News