സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ അനുസരിക്കണം; പാസില്ലാതെ വരുന്നവരെ അതിര്‍ത്തി കയറ്റി വിടാനാവില്ല: ഹൈക്കോടതി

കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ എത്തുന്നവര്‍ക്ക് കേരളത്തിന്റെ പാസ്സ് നിര്‍ബന്ധമെന്ന് ഹൈക്കോടതി.

പാസ്റ്റ് ഇല്ലാത്തവരെ കേരളത്തിലേക്ക് കടത്തിവിടില്ലന്ന സര്‍ക്കാര്‍ നിലപാട് ന്യായമെന്നും ജസ്റ്റിസ് മാരായ ഷാജി പി ചാലി, എം.ആര്‍.അനിത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. പാസ്സില്ലാതെ ശനിയാഴ്ച വാളയാര്‍ ചെക്ക് പോസ്റ്റില്‍ എത്തിയ 135 പേര്‍ക്ക് പാസ്സുകള്‍ നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഗര്‍ഭിണികള്‍. പ്രായമായവര്‍ എന്നിവര്‍ക് അതിര്‍ത്തി കടക്കാന്‍ മുന്‍ഗണന നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഈ നിര്‍ദ്ദേശം ശനിയാഴ്ച വാളയാര്‍ ചെക് പോസ്റ്റിലെത്തി തിരികെ കോയമ്പത്തര്‍ ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ കഴിയുന്നവര്‍ക്ക് മാത്രമയിരിക്കും ബാധകമെന്നും കോടതി വ്യക്തമാക്കി.

വിശാലമായ പൊതുതാല്‍പ്പര്യം മുനിര്‍ത്തിയാണ് സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

പാസ് ലഭിക്കാതെ ആരും യാത്ര തുടങ്ങരുതെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ജനക്കള്‍ക്ക് എതിരല്ല. ജനങ്ങള്‍ക് വേണ്ടിയാണ് സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നിബന്ധനകള്‍ സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് നിര്‍ദ്ദേശം നല്‍കാനാവില്ലന്നും കോടതി വ്യക്തമാക്കി.

ഇളവുകള്‍ അനുവദിച്ചാല്‍ കോവിഡ് പ്രതിരോധത്തില്‍ ഇതുവരെ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാവുമെന്നും സര്‍ക്കാര്‍ നടപടികളില്‍ ഇടപെടരുതെന്നും അഡീഷണല്‍ അസ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ ബോധിപ്പിച്ചു.

ചെക്ക് പോസ്റ്റുകളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് മെഡിക്കല്‍ എമര്‍ജന്‍സിക്കും നിത്യേന ജോലിക്കായി അതിര്‍ത്തി കടക്കുന്നവര്‍ക്കും വേണ്ടിയാണ്.

2.31 ലക്ഷത്തോളം പേരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തണ്ടവര്‍. 105 171അപേക്ഷകളാണ് ലഭിച്ചത്. 59675 ആളുകള്‍ അതിര്‍ത്തി കടന്ന് കേരളത്തില്‍ എത്തി. ശനിയാഴ്ച്ച മുത്തങ്ങ തലപ്പാടി ചെങ്ക് പോസ്റ്റുകളില്‍ എത്തിയ മുഴവന്‍ പേരെയും കടത്തിവിട്ടു. വാളയാറില്‍ പാസ്സ് ഇല്ലാതെ എത്തിയ 135 പേരെ മടക്കി. കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ഇവര്‍ക്ക് പിന്നിട് താമസ സൗകര്യം ഏര്‍പ്പെടുത്തി.

മുത്തങ്ങയില്‍ രാവിലെ പത്ത് മണി മുതല്‍ പിറ്റെ ദിവസം പുലര്‍ച്ചെ 3 മണിവരെയാണ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി ചെയ്യുന്നത്. വാളയാറില്‍ ഉദ്യോഗസ്ഥര്‍ക്ക് 24 മണിക്കൂറാണ് ഡ്യൂട്ടി. ഏകോപനത്തിനായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നോഡല്‍ ഓഫിസറായി നിയമിച്ചു.വിവിധ സംസ്ഥാനങ്ങളുടെ ചുമതല മുതിര്‍ന്ന 8 ഐ.എ.എസ്.ഓഫിസര്‍മാര്‍ക്കാണ് നല്‍കിയിട്ടുള്ളത്.

പാസ് എടുക്കാത്തവരെ അതിര്‍ത്തി കടത്തിവിടാനാവില്ല. കടത്തിവിടും മുന്‍പ് ഇവര്‍ക്ക് താമസസ്ഥലങ്ങളില്‍ ക്വാറന്റയിന്‍ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കേണ്ടതുണ്ട്.

ഹോട്ട് സ്‌പോട്ടുകളില്‍ നിന്നും എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിന്‍ ക്വാറന്റയിന്‍ ഏര്‍പ്പെടുത്തും. മറ്റുള്ളവര്‍ക്ക് വീടുകളില്‍ ക്വാറന്റയിന്‍ ഏര്‍പ്പെടുത്തുമെന്നും അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു.

ലോക് ഡൗണ്‍ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിന് കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് ഞായറാഴ്ച വീഡിയോ കോണ്‍ഫറന്‍സില്‍ പരിഗണിക്കുയായിരുന്നു.

വാളയാര്‍ അതിര്‍ത്തിയില്‍ മലയാളികള്‍ കുടുങ്ങി കിടക്കുന്നതായി കോടതിയുടെ ശ്രദ്ധയില്‍ പെട്ടത്തിയതിനെത്തുന്ന് കോടതി സ്വമേധയാ കേസ് പരിഗണനക്ക് എടുക്കുകയായിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News