അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്ന് പുറപ്പെടും; ഐഎന്‍എസ് മഗര്‍ രാത്രിയോടെ പുറപ്പെടും

അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്ന് പുറപ്പെടും. മുംബൈ വഴി ഹൈദരാബാദിലേയക്കാണ് വിമാനം. മാല ദീപില്‍ നിന്നുള്ള രണ്ടാമത്തെ കപ്പല്‍ ഇന്ന് പുറപ്പെടും. 211 യാത്രക്കാരുടെ എമിഗ്രേഷന്‍ പരിശോധന പുരോഗമിക്കുന്നു.

ഫിലിപ്പയിന്‍സിലെ മാനിലയില്‍ നിന്നും മുബൈ, സിഗപൂരില്‍ നിന്നും മുബൈ, അമേരിക്കയിലെ സാന്‍ഫ്രാന്‍സിക്കോയില്‍ നിന്നും ഹൈന്ദരാബാദ് തുടങ്ങി ഏഴ് വിമാനങ്ങളാണ് വന്ദേഭാരതിന്റെ നാലാം ദിവസം ഇന്ത്യന്‍ മണ്ണില്‍ തൊടുന്നത്. അതാത് എബസികള്‍ തയ്യാറാക്കിയ യാത്രക്കാരുടെ ലിസ്റ്റ് പ്രകാരം പരിശോധനകള്‍ നടത്തിയാണ് യാത്രക്കാരെ ഇന്ത്യയിലേയ്ക്ക് കൊണ്ട് വരുന്നത്.

വന്ദേഭാരത് മിഷന്റെ പുറമേ കടല്‍ മാര്‍ഗം പ്രവാസികളെ കൊണ്ട് വരുന്ന ഓപ്പറേഷന്‍ സേതു സമുദ്രയും പുരോഗമിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് രണ്ട് നാവിക സേന കപ്പല്‍ പുറപ്പെട്ടു. ആയിരത്തിലേറെ പ്രവാസികളെ സാമൂഹ്യ അകലം പാലിച്ച് കപ്പല്‍മാര്‍ഗം കൊണ്ട് വരാനാകും.

മാല ദീപില്‍ നിന്നുള്ള ആദ്യ പ്രവാസി സംഘത്തേയും കൊണ്ടുള്ള കപ്പല്‍ കൊച്ചിയില്‍ എത്തിയതിന് പിന്നാലെ രണ്ടാമത്തെ സംഘവുമായുള്ള കപ്പല്‍ മാല ദീപില്‍ തയ്യാറാകുന്നു. ഐ.എന്‍.എസ് മഗര്‍ എന്ന പടകപ്പലില്‍ 211 യാത്രക്കാരേയാണ് കൊണ്ട് വരുന്നത്. ഇവരെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കപ്പലിലേയ്ക്ക് കയറ്റി തുടങ്ങി. രാത്രിയോടെ കപ്പല്‍ പുറപ്പെടും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here