ബിജെപി സംസ്ഥാന ഓഫീസിലെ റൂമില്‍ നിന്ന് കുമ്മനത്തെ പുറത്താക്കി; പകരം താമസിക്കുന്നത് വിവി രാജേഷിന്റെ ഡ്രൈവര്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ താമസറൂമില്‍ നിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ പുറത്താക്കി.

ഇപ്പോള്‍ കുമ്മനത്തിന്റെ ഈ റൂമില്‍ താമസിക്കുന്നത് വിവി രാജേഷിന്റെ ഡ്രൈവറാണ്. സംഭവത്തിന്റെ പിന്നില്‍ കെ സുരേന്ദ്രനും വിവി രാജേഷുമാണെന്ന് ആര്‍എസ്എസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ ആര്‍എസ്എസിന് കടുത്ത അമര്‍ഷമാണുള്ളത്. ബിജെപി സംസ്ഥാന നേതൃത്വവുമായി സഹകരിക്കേണ്ടെന്നാണ് ആര്‍എസ്എസിന്റെ തീരുമാനം. സംഭവം ചര്‍ച്ച ചെയ്യാന്‍ കെ സുരേന്ദ്രന്‍ വിളിച്ചു ചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സില്‍ നിന്ന് പ്രമുഖര്‍ വിട്ടുനിന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News