ആലപ്പുഴ: പ്രവാസികളെ നാട്ടിലെത്തിക്കാനും, അവിടെ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാനും ചെന്നിത്തല ചുമതലപ്പെടുത്തിയ പ്രവാസി കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ പ്രവാസികളെ ഉപേക്ഷിച്ച് ആദ്യ വിമാനത്തില്‍ നാട്ടിലെത്തി.
പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ വിശ്വസ്തനായ ഉസ്മാന്‍ കോണ്‍ഗ്രസ് ബിജെപി ബന്ധം ഉപയോഗിച്ച് എംബസിയെ സ്വാധീനിച്ച് നാട്ടിലെത്തിയതെന്നാണ് പരസ്യമായ രഹസ്യം.
ഖത്തറില്‍ നിന്നുള്ള ആദ്യ വിമാനത്തിലാണ് ഉസ്മാന്‍ നാട്ടിലെത്തിയത്. രോഗത്തിലും ദുരിതത്തിലും പെട്ട് വിവിധ രാജ്യങ്ങളില്‍ കഴിയുന്നവരെ അവരുടെ ജീവന്‍ രക്ഷിക്കുന്നതിന്റ ഭാഗമായി മുഖ്യമന്ത്രിയും മറ്റ് ജനപ്രതിനിധികളും ഇടപെടലുകള്‍ നടത്തുന്നതിനിടയിലാണ് സ്വന്തം അണികളെ ഉപേക്ഷിച്ച് കോണ്‍ഗ്രസ് നേതാവ് ആദ്യ വിമാനത്തില്‍ നാട്ടിലെത്തിയിരിക്കുന്നത്.
മുന്‍ഗണന ലഭിക്കേണ്ട എത്രയോ മലയാളികളെ മറികടന്നാണ് ഈ പ്രവാസി കോണ്‍ഗ്രസ് നേതാവിന്റെ വരവ്. സ്വന്തം ഭാര്യയും, മക്കളും, അച്ഛനമ്മമാര്‍ പോലും നഷ്ടപ്പെട്ട് മരണാനന്തര ചടങ്ങുകള്‍ പോലും മൊബൈലിലൂടെ കണ്ട് ദുഖം കടിച്ചമര്‍ത്തി മലയാളികള്‍ വിദേശത്ത് ആശങ്കയോടെ കഴിയുന്ന സമയത്താണ് നേതാവ് ആദ്യ വിമാനത്തില്‍ രക്ഷപെട്ടിരിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.