അതിജീവനത്തിനായി ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാം; ‘ലോക്ഡൗണ്‍’ ശ്രദ്ധേയമാവുന്നു

അതിജീവനത്തിനായി ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാം എന്ന ആശയത്തെ അടിസ്ഥാനമാക്കി കണ്ണൂര്‍ സബ് ജയില്‍ അവതരിപ്പിക്കുന്ന ‘ലോക്ഡൗണ്‍’ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നു.

സംവിധായകന്‍ ഗൗതം പ്രദീപാണ് ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. ഏഴു മിനിറ്റു ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം ലോക്ഡൗണ്‍ കാലത്തെ ജയിലിലെ കുറ്റവാളികളുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ്. എല്ലാ സഹായങ്ങള്‍ക്കും പൊലീസ് ഒപ്പമുണ്ടെന്ന സന്ദേശം കൂടിയാണ് ഷോര്‍ട്ട് ഫിലിം നല്‍കുന്നത്.

മോഹന്‍ലാലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ‘ലോക്ഡൗണ്‍’ റിലീസ് ചെയ്തിരിക്കുന്നത്.

സംവിധായകന്‍ ഗൗതം പ്രദീപ്, സുര്‍ജിത് പുരോഹിത്, ഗാനശ്രീ, രാധാകൃഷ്ണന്‍ തലച്ചലങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഫ്രെയിം മെയ്ക്കേര്‍സിന്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തിന് സരിന്‍ രവീന്ദ്രനാണ് ഛായാഗ്രഹണം ഷിബു സുകുമാരനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel