കാസര്‍ഗോഡ് കൊവിഡ് മുക്തം; അവസാനത്തെ രോഗിയും ഇന്ന് ആശുപത്രി വിടും; കൊവിഡ് മുക്തരായത് 178 പേര്‍

കാസര്‍ഗോഡ്: കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുണ്ടായിരുന്ന കാസര്‍ഗോഡ് ജില്ല കൊവിഡ് മുക്തം.

ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ രോഗിയും രോഗമുക്തി നേടി. അദ്ദേഹം കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ നിന്ന് ഇന്ന് വീട്ടിലേക്ക് മടങ്ങും. 178 പേരാണ് കാസര്‍ഗോഡ് രോഗമുക്തി നേടിയത്.

ഫെബ്രുവരി മൂന്നിനാണ് ജില്ലയില്‍ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ചത്. പിന്നീട് മാര്‍ച്ചില്‍ കൊവിഡ് രണ്ടാം ഘട്ട വ്യാപന സമയത്ത് കാസര്‍ഗോഡ് രണ്ടാമതും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 16നായിരുന്നു രണ്ടാം ഘട്ടത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് പെട്ടന്ന് ജില്ല കൊവിഡ് ഹോട്ട് സ്‌പോട്ടായി മാറി. ഒരു ദിവസം 34 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം വരെയുണ്ടായി.

നിലവില്‍ 989 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 93 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here