പ്രവാസികള്‍ക്കായി കൈകോര്‍ത്ത് കൈരളി ടിവി; സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന അര്‍ഹര്‍ക്ക് സൗജന്യ വിമാന ടിക്കറ്റിന് സംരംഭം; ഇത്തരമൊരു ടെലിവിഷന്‍ ചാനല്‍ സംരംഭം കൊവിഡ് കാലത്ത് ഇന്ത്യയിലാദ്യം

കൊവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി ഇന്ത്യയിലാദ്യമായി ഒരു ടെലിവിഷന്‍ ചാനല്‍.

നാട്ടിലേക്കെത്താന്‍ അര്‍ഹരായ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റ് ലഭ്യമാക്കാന്‍ കൈരളിയുടെ പുതുസംരംഭം- കൈകോര്‍ത്ത് കൈരളി.

ആദ്യഘട്ടത്തില്‍ ഗള്‍ഫ് പ്രവാസികളെയാണ് ഈ സംരംഭത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൃത്യമായ സ്‌ക്രീനിംഗിലൂടെയാവും അര്‍ഹരെ തെരഞ്ഞെടുക്കുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ഗള്‍ഫ് പ്രവാസികള്‍ ഇനി പറയുന്ന മെയിലില്‍ വിശദാംശങ്ങള്‍ അയക്കണം. വിശദാംശങ്ങള്‍ക്കൊപ്പം ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ കൂടെ നല്‍കണം. ഇമെയില്‍ വിലാസം-freetickets@kairalitv.in

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News