രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ചൊവ്വാഴ്ച്ച മുതല്‍ പുനരാരംഭിക്കും; ആദ്യഘട്ടത്തില്‍ ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ട്രെയിന്‍ സര്‍വീസ് നടത്തും

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ചൊവ്വാഴ്ച്ച മുതല്‍ പുനരാരംഭിക്കും.ആദ്യഘട്ടത്തില്‍ ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ട്രെയിന്‍ സര്‍വീസ് നടത്തും.

നാളെ വൈകുന്നേരം നാല് മണിയ്ക്ക് റയില്‍വേ വെബ്‌സൈറ്റ് വഴി ബുക്കിങ്ങ് ആരംഭിക്കും. ബുക്കിങ്ങ് കൗണ്ടറുകള്‍ വഴി ടിക്കറ്റ് നല്‍കില്ല.

ലോക്ഡൗണിനെ തുടര്‍ന്ന് നിറുത്തി വച്ച പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നാല്‍പ്പത്തിയെട്ട് ദിവസത്തിന് ശേഷം റയില്‍വേ ആരംഭിക്കുകയാണ്. ബുക്കിങ്ങ് കൗണ്ടറുകള്‍ ഒഴിവാക്കി ഐ.ആര്‍.സി.റ്റി.സി വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റുകള്‍ നല്‍കുക.

നാളെ വൈകുന്നേരം നാല് മണിയ്ക്ക് ബുക്കിങ്ങ് ആരംഭിക്കും. മറ്റന്നാള്‍ മുതല്‍ ഘട്ടം ഘട്ടമായി റയില്‍വേ സര്‍വീസുകള്‍ പുനരാരംഭിക്കും.ആദ്യ ഘട്ടത്തില്‍ ദില്ലിയില്‍ നിന്നും പതിനഞ്ച് നഗരങ്ങളിലേയ്ക്കാണ് ട്രെയിന്‍ ഓടുക. ദില്ലി-തിരുവനന്തപുരം ട്രെയിന്‍ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നു.

അഗര്‍ത്തല, ഹൗറ, പട്‌ന,ബിലാസ്പൂര്‍,റാഞ്ചി,ഭൂവനേശ്വര്‍, സെക്കന്ദരാബാദ്, ബാഗ്ലൂര്‍, ചെന്നൈ, മഡ്ഗാണ്‍, മൂബൈ, അഹമദാബാദ്, ജമ്മു എന്നീ നഗരങ്ങളിലേയ്ക്കാണ് മറ്റ് സര്‍വീസുകള്‍. കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കായിരിക്കും യാത്രാനുമതി.

മുഖാവരണമടക്കമുള്ള കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ യാത്രക്കാര്‍ പാലിക്കണമെന്ന് റയില്‍വേ നിര്‍ദേശിച്ചു. വെബ്‌സൈറ്റ് വഴി ലഭിക്കുന്ന ടിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും സ്റ്റേഷനില്‍ പ്രവേശനം.

വിവിധ സംസ്ഥാനങ്ങളില്‍ കുടുംങ്ങിയ തൊഴിവാളികള്‍ക്കായി മൂന്നൂറോളം ശ്രമിക് ട്രെയിനുകള്‍ റയില്‍വേ ഓടിച്ചെങ്കിലും ഇതില്‍ ടിക്കറ്റ് ലഭിക്കുന്നതിന് തൊഴിലാളികള്‍ക്ക് ഏറെ പ്രയാസം അനുഭവപ്പെട്ടിരുന്നു.

ഇപ്പോഴും നിരവധി പേര്‍ സ്വദേശത്ത് മടങ്ങിപ്പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ കുടുംങ്ങി കിടക്കുന്നു.

പതിനഞ്ചാം തിയതി മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനുളള മുന്നൊരുക്കങ്ങള്‍ വ്യോമയാന മന്ത്രാലയവും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാല്‍ അഭ്യന്തര വിമാനസര്‍വീസുകളായിരിക്കും ആദ്യം ആരംഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News