തൃശൂരിൽ ക്ഷേത്രത്തിലെ ലോക്ഡൗൺ ലംഘനം; വാർത്ത റിപ്പോർട്ട് ചെയ്‌തതായി ആരോപിച്ച് മാധ്യമ പ്രവർത്തകയെ വ്യക്തിഹത്യ ചെയ്ത RSS പ്രവർത്തകൻ അറസ്റ്റിൽ

കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ഡൗൺ ലംഘിച്ച് തൃശൂർ എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹമൂർത്തി ക്ഷേത്രത്തിൽ ആരാധന നടത്തുന്നതിനായി ഒത്തു കൂടിയവർക്കെതിരെ പൊലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്ത വാർത്ത റിപ്പോർട്ട് ചെയ്തതായി ആരോപിച്ച് മാധ്യമ പ്രവർത്തകർകയ്ക്ക് നേരെ സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത RSS BJP പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

സജീവ RSS പ്രവർത്തകനും കേസിലെ ഒന്നാം പ്രതിയുമായ അജിത് ശിവരാമനെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തൃശൂർ കുട്ടഞ്ചേരി സ്വദേശിയാണ്.വിദേശത്ത് ജോലി ചെയ്യുന്ന ഇയാൾ നിലവിൽ നാട്ടിലാണ്.

മാധ്യമ പ്രവർത്തകയെ സമൂഹത്തിൽ വ്യക്തിഹത്യ ചെയ്യുകയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പോസ്റ്റുകളും കമന്റുകളും അജിത് ശിവരാമൻ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

കൂടാതെ ഇയാൾ മാധ്യമ പ്രവർത്തകയുടെ വീടിന് മുന്നിൽ പോസ്റ്റർ ഒട്ടിക്കുകയും,കുടുംബ അംഗങ്ങളെ അടക്കം അപമാനിക്കുകയും, സമൂഹത്തിൽ വർഗീയ സംഘർഷം സൃഷ്ടിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് മാധ്യമ പ്രവർത്തക നൽകിയ പരാതിയിലാണ് അജിത് ശിവരമാനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അജിത് ശിവരമാനെ കൂടാതെ മറ്റ്‌ RSS-BJP സജീവ പ്രവർത്തകർക്കും എതിരെയാണ് പൊലീസ് കേസ് എടുത്തത്.സംഭവ ദിവസം അവധിയിൽ ആയിരുന്ന മാധ്യമ പ്രവർത്തകയെ മനപ്പൂർവ്വം വിഷയത്തിലേക്ക് വലിച്ചിടുകയും തുടർന്ന് സംഘടിതമായ ആക്രമണമാണ് BJP RSS പ്രവർത്തകർ നടത്തിയത്.

തന്റെയും ഭര്‍ത്താവിന്റെയും ഫോട്ടോ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ സ്വഭാവഹത്യയും വര്‍ഗീയ പ്രചാരണവും നടത്തുന്നതായും ഭര്‍ത്താവ് മുസ്ലിം ആയതിനാല്‍ ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയിലുള്ള ആക്ഷേപവും അജിത് ശിവരാമൻ അടക്കമുള്ള ബി.ജെ.പി ആർ.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തുന്നുണ്ടെന്ന് മാധ്യമ പ്രവർത്തക പൊലീസിൽ പരാതി നൽകിയിരുന്നു.

ആർ എസ് എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ ലോക്ഡൗൺ ലംഘിച്ച് പ്രാർത്ഥനയും ഭാഗവത പാരായണവും നടത്തിയതിന് ബി ജെ പി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രൻ ഉൾപ്പെടെ 5 പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ലോക് ഡൗൺ തുടങ്ങിയിട്ടും ക്ഷേത്രം അടക്കാത്തതിലും ലോക്ഡൗൺ ലംഘിച്ച് ദിവസവും പൂജയ്ക്ക് വിശ്വാസികളെ എത്തിച്ചതിലും വിശ്വാസികൾക്കിടയിൽ തന്നെ RSS നെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News