രാജ്യത്ത് രോഗികള്‍ 67,161 ; രോഗവ്യാപനത്തിനിടയിലും ഇളവുമായി തമിഴ്നാട്; ത്രിപുരയില്‍ രോഗം പടരുന്നു

ചെന്നൈ: തമിഴ്നാട്ടില്‍ 699 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികള്‍ 7204 ആയി. മൂന്നുപേര്‍ മരിച്ചു. മൊത്തം മരണം 47 ആയി. തുടര്‍ച്ചയായി ആറാം ദിവസമാണ് ഒരു ദിവസം അഞ്ഞൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 699 പേരില്‍ 509 പേരും ചെന്നൈ നഗരത്തില്‍നിന്നാണ്. ഇവിടെമാത്രം 3839 രോഗികളുണ്ട്.

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലും നിയന്ത്രണത്തില്‍ തിങ്കളാഴ്ചമുതല്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മദ്യശാലകള്‍ അടയ്ക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്നു.

കര്‍ണാടകയില്‍ ഞായറാഴ്ച 53 പേര്‍ക്കുകൂടി രോഗം. ഒരു ദിവസം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലെ ഏറ്റവും വലിയ വര്‍ധനയാണിത്. ആകെ രോഗികള്‍ 848. ഒരാള്‍ കൂടി മരിച്ചു. മൊത്തം മരണം 31. മുംബൈ നഗരത്തില്‍ 19 പേര്‍ കൂടി മരിച്ചു. 875 പേര്‍ക്കുകൂടി രോഗം. ആകെ രോഗികള്‍- 13,564. മരണം-508. മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ 81 പേര്‍ക്കുകൂടി രോഗം. ആകെ രോഗികള്‍ 184. 26 പേര്‍ ജീവനക്കാര്‍. ഡല്‍ഹിയിലെ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) ഓഫീസിലെ മെഡിക്കല്‍ സ്റ്റാഫിന് കോവിഡ്

ത്രിപുര കോവിഡ് മുക്തമായെന്ന സര്‍ക്കാരിന്റെ അവകാശവാദത്തിനു പിന്നാലെ സംസ്ഥാനത്ത് രോഗം വ്യാപിക്കുന്നു. മെയ് രണ്ടിനുശേഷം 130 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ധലായ് ജില്ല റെഡ് സോണായി പ്രഖ്യാപിച്ചു. ബിഎസ്എഫിന്റെ രണ്ടു ബറ്റാലിയന്‍ ഹെഡ് ക്വാര്‍ട്ടേഴ്സടക്കം ബംഗ്ലാദേശ് അതിര്‍ത്തിയിലെ അഞ്ച് സ്ഥലം നിയന്ത്രിത മേഖലയാക്കി.

ബിഎസ്എഫ് ജവാന്മാര്‍ക്കും കുടുംബാഗങ്ങള്‍ക്കുമടക്കം 130 പേര്‍ക്കാണ് രോഗം. രോഗം എവിടെ നിന്നാണ് പകര്‍ന്നതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് സമൂഹവ്യാപനം ഉണ്ടാക്കുമെന്ന ഭയം ഉയര്‍ത്തുന്നുണ്ട്. പ്രദേശത്തെ താമസക്കാരെയെല്ലാം പരിശോധിച്ചുവെങ്കിലും ആരിലും രോഗം കണ്ടെത്തിയില്ല.

ഉറവിടം കണ്ടുപിടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കോവിഡ് ചികിത്സയ്ക്കായി ആശുപത്രികള്‍ സജ്ജീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ആകെ രോഗികളുടെ എണ്ണം 136 ആയതോടെ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനമായി ത്രിപുര. മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ത്രിപുര കോവിഡ് മുക്തമായെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News