രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും; ആദ്യഘട്ട സര്‍വ്വീസ് ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌; ടിക്കറ്റ് ബുക്കിംഗ് ഇന്നു വൈകീട്ട് മുതല്‍

ദില്ലി: രാജ്യത്ത്  നാളെ മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുമെന്ന് റെയില്‍വേ. ബുക്കിംഗ് ഐആര്‍ടിസിയിലൂടെ ഇന്ന് പകല്‍ നാലുമുതല്‍ ആരംഭിക്കും. തിരുവനന്തപുരം അടക്കം 15 നഗരത്തിലേക്ക് ദില്ലിയില്‍നിന്ന് സര്‍വീസ് നടത്തും.

https://www.irctc.co.in എന്ന വെബ്‌സൈറ്റ് വഴി തന്നെയാകും ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുക . സാധാരണ എസി നിരക്കാകും. കുറച്ച് സ്റ്റോപ്പ് മാത്രം. തിരുവനന്തപുരത്തിനു പുറമെ ബംഗളൂരു, ചെന്നൈ, മുംബൈ, അഹമ്മദാബാദ്, ജമ്മു, മഡ്ഗാവ്, സെക്കന്തരാബാദ്, ഭുവനേശ്വര്‍, റാഞ്ചി, ബിലാസ്പുര്‍, പട്ന, ഹൗറ, അഗര്‍ത്തല, ദിബ്രുഗഡ് എന്നിവിടങ്ങളിലേക്കാണ് ട്രെയിനുകള്‍. ഇവിടെനിന്ന് തിരിച്ച് ഡല്‍ഹിയിലേക്കും ട്രെയിന്‍ ഓടും.

ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സ്പെഷ്യല്‍ ട്രെയിന്‍ ബുധനാഴ്ച്ച ഓടി തുടങ്ങും. പതിനെട്ട് സ്റ്റോപ്പുകളാണുള്ളത്. ആഴ്ച്ചയില്‍ മൂന്ന് സര്‍വീസ്. കൊങ്കണ്‍ വഴി രാജധാനി ട്രെയിന്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ഓടിക്കുക. ഇതിന് പുറമെ വെള്ളിയാഴ്ച്ച ശ്രമിക് ട്രെയിനും തിരുവനന്തപുരത്തേയ്ക്ക് ദില്ലിയില്‍ നിന്നും പുറപ്പെടും.

ഇന്ന് വൈകുന്നേരം നാല് മണിയ്ക്ക് റയില്‍വേ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ്ങ് ആരംഭിക്കും. രാജധാനി ടിക്കറ്റ് റേറ്റ് ഇടാക്കും. പതിനഞ്ചാം തിയതിയോടെ രാജ്യത്തെ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാനും വ്യോമയാനമന്ത്രാലയം നടപടികള്‍ ആരംഭിച്ചു.

രണ്ട് ട്രെയിനുകളാണ് ഇയാഴ്ച്ച ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തയേക്ക് പുറപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആവിശ്യപ്രകാരം റയില്‍വേ അനുവദിച്ച ശ്രമിക് ട്രെയിന്‍ വെള്ളിയാഴ്ച്ച സര്‍വീസ് നടത്തും. ഇതിലെ യാത്രക്കാരുടെ അന്തിമ ലിസ്റ്റ് ദില്ലി കേരള ഹൗസില്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്നു.

നാട്ടിലേയ്ക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും മുന്‍ഗണന ക്രമം അനുസരിച്ചാണ് യാത്രക്കാരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. ഇത് കൂടാതെ ദില്ലിയില്‍ നിന്നും പതിനഞ്ച് നഗരങ്ങളിലേയ്ക്കുള്ള ട്രയിനുകളുടെ ബുക്കിങ്ങ് വൈകുന്നേരം നാല് മണിയ്ക്ക് ആരംഭിക്കും. സറ്റേഷുകളിലെ ബുക്കിങ്ങ് കൗണ്ടറുകള്‍ വഴി ടിക്കറ്റ് ലഭിക്കില്ല.

കേരളത്തിലേയ്ക്ക് ആഴ്ച്ചയില്‍ മൂന്ന് ട്രെയിന്‍. ബുധനാഴ്ച്ച ആദ്യ ട്രെയിന്‍ തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടും. കൊങ്കണ്‍ വഴി രാജധാനി ട്രയിനാണ് റയില്‍വേ അനുവദിച്ചിരിക്കുന്നത്. എസി കോച്ചുകള്‍ മാത്രമേ ഉണ്ടാകു. സ്ലീപ്പര്‍ കോച്ച്, ജനറല്‍ കോച്ച് എന്നിവയൊന്നും പതിനഞ്ച് ട്രെയിനിലും ഉണ്ടാകില്ല. രാജധാനി ട്രെയിനിന്റെ നിരക്ക് നല്‍കേണ്ടി വരും.

തിരുവനന്തപുരത്തേയ്ക്കുള്ള ട്രെയിന് പതിനെട്ട് സ്റ്റോപ്പാണ് ആകെ ഉള്ളത്. കേരളത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍ ജംഗ്ഷന്‍, തൃശൂര്‍, എറണാകുളം ജംഗ്ഷന്‍, ആലപ്പി, കൊല്ലം എന്നീ സറ്റേഷനുകളില്‍ ട്രെയിന്‍ നിറുത്തും. തിരുവനന്തപുരത്ത് നിന്നും ദില്ലിയിലേയ്ക്ക് വെള്ളിയാഴ്ച്ച ട്രെയിന്‍ ഓടും.

യാത്രക്കാര്‍ എല്ലാം മുഖാവരണം ധരിക്കണമെന്ന് റയില്‍വേ നിഷ്‌കര്‍ഷിക്കുന്നു.  യാത്രയ്ക്ക് മുമ്പ് എല്ലാവരേയും ശരീരോഷ്മാവ് പരിശോധനയ്ക്ക് വിധേയമാക്കും. കോവിഡ് രോഗലക്ഷങ്ങള്‍ ഉണ്ടെങ്കില്‍ യാത്രക്ക് അനുവദിക്കില്ലെന്നും റയില്‍വേ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News