സൗജന്യയാത്രയെന്ന് പറഞ്ഞ് ഖത്തറിനെ കേന്ദ്രം തെറ്റിദ്ധരിപ്പിച്ചു; ദോഹയില്‍ നിന്നുള്ള വിമാനം റദ്ദാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ പിഴവ് കാരണം

ഇന്നലെ ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം റദ്ദാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ പിഴവുകള്‍ മൂലം. യാത്രക്കാരില്‍ നിന്ന് ടിക്കറ്റിനു പണം വാങ്ങി കമേര്‍ഷ്യല്‍ എന്ന സര്‍വീസ് നടത്തുന്നതാണ് അനുമതി നിഷേധിക്കാന്‍ കാരണം.

എയര്‍ ഇന്ത്യ സാധാരണ സര്‍വീസാണ് നടത്തുന്നത്. അങ്ങനെയെങ്കില്‍, യാത്രക്കാരെ തിരിച്ചെത്തിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് തയ്യാറാണെന്ന് സൂചനയാണ് ഖത്തര്‍ അധികൃതര്‍ നല്‍കിയത് .

തങ്ങളുടെ പൗരന്മാരെ അതത് രാജ്യങ്ങള്‍ക്ക് തിരിച്ചു കൊണ്ടുപോകാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇത്തരം വിമാന സര്‍വീസുകളുടെ മുഴുവന്‍ ചെലവും ആ രാജ്യമാണ് വഹിക്കാറുള്ളത്. എന്നാല്‍ ടിക്കറ്റിനായി നല്ല തുകയാണ് എയര്‍ ഇന്ത്യ ഈടാക്കി വരുന്നത്.

സാധാരണ ഓഫ് സീസണുകളില്‍ ആറായിരം മുതല്‍ പതിനായിരം രൂപ വരെയാണ് പരമാവധി നിരക്ക്. എന്നാല്‍ ഒഴിപ്പിക്കല്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രചാരണം നടത്തുകയും ടിക്കറ്റിനായി 15000 രൂപക്ക് മുകളിലുമാണ് ടിക്കറ്റിനായി വാങ്ങുന്നത്.

നേരത്തെ പല ഗള്‍ഫ് രാജ്യങ്ങളിലെയും വിമാന കമ്പനികള്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ സന്നദ്ധരായി മുന്നോട്ടു വന്നിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂലമായ ഒരു പ്രതികരണവും കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നില്ല.

ഇന്നലെ ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 373 ആണ് അവസാന നിമിഷം റദ്ദാക്കിയത്. 96 സ്ത്രീകളും 20 കുട്ടികളും 85 പുരുഷന്‍മാരുമാണ് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്നത്.

ഇവരെല്ലാവരും നേരത്തെ വിമാനത്താവളത്തില്‍ എത്തുകയും ചെയ്തിരുന്നു.
എന്നാല്‍ വിമാനം റദ്ദാക്കിയത് സംബന്ധിച്ച് 181 യാത്രക്കാരില്‍ ചിലര്‍ക്ക് ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ യാത്രാനുമതി ലഭിച്ചില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News