ബോയ്‌സ് ലോക്കര്‍ റൂം കേസില്‍ വഴിത്തിരിവ്; ബലാത്സംഗ ‘പദ്ധതി’ നടത്തിയത് പെണ്‍കുട്ടി; എന്തിനെന്ന് ചോദ്യത്തിന്റെ ഉത്തരം ഇങ്ങനെ

ദില്ലി: ദില്ലിയിലെ കുപ്രസിദ്ധമായ ബോയ്‌സ് ലോക്കര്‍ റൂം വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവ്.

സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഗ്രൂപ്പ് ഇല്ലെന്ന് ദില്ലി പൊലീസ് നടത്തിയ അന്വഷണത്തില്‍ കണ്ടെത്തി.

തന്റെ സുഹൃത്തായ ആണ്‍കുട്ടിയുടെ പ്രതികരണം അറിയാനായി പെണ്‍കുട്ടി സ്‌നാപ് ചാറ്റില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി നടത്തിയ സംഭാഷണമാണിതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഇരുവരും നടത്തിയ സ്‌നാപ് ചാറ്റ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സിദ്ധാര്‍ഥ് എന്ന വ്യാജ പേരില്‍ പെണ്‍കുട്ടി ഒരു സ്‌നാപ് ചാറ്റ് അക്കൗണ്ട് ഉണ്ടാക്കിയിരുന്നു. ഇതുപയോഗിച്ചാണ് പെണ്‍കുട്ടി സുഹൃത്തുമായി ചാറ്റ് ചെയ്തത്.

മറ്റൊരു പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനുള്ള പദ്ധതികളാണ് വ്യാജഅക്കൗണ്ട് ഉപയോഗിച്ചുള്ള ചാറ്റില്‍ ഈ പെണ്‍കുട്ടി അവതരിപ്പിച്ചത്.

ഒരു പെണ്‍കുട്ടിയെക്കുറിച്ചു മോശം കാര്യം പറഞ്ഞാല്‍ ആണ്‍കുട്ടി എങ്ങനെ പ്രതികരിക്കുമെന്ന കാര്യം അറിയുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ചാറ്റിനോട് പ്രതികരിക്കാന്‍ ആണ്‍കുട്ടി തയാറായില്ല. ചാറ്റ് വഴിയുള്ള ചാറ്റിങ് നിര്‍ത്തുകയും ചെയ്തു.

തുടര്‍ന്ന് സംഭവം ആണ്‍കുട്ടി സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യുകയും സ്‌ക്രീന്‍ ഷോട്ട് കൈമാറുകയും ചെയ്തു. സ്‌ക്രീന്‍ ഷോട്ട് ലഭിച്ച സുഹൃത്തുക്കളില്‍ ഒരാളാണ് ഇത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇതോടെയാണ് സംഭവം വന്‍ വിവാദമായത്.

വ്യാജ അക്കൗണ്ട് ഉണ്ടാക്കുന്നതു തെറ്റാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ ഉദ്ദേശ്യത്തില്‍ വിദ്വേഷപരമായ ഒന്നുമില്ലാത്തതിനാല്‍ കേസ് ഫയല്‍ ചെയ്യുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News