കേരളത്തിലേക്കുള്ള ട്രെയിനിന് രണ്ട് സ്റ്റോപ്പുകള്‍ മാത്രം; ഒമ്പത് സ്റ്റോപ്പുകളെന്ന തീരുമാനം മാറ്റി; സര്‍വീസുകളും സമയക്രമവും ഇങ്ങനെ

ദില്ലി: കേരളത്തിലേക്ക് പുറപ്പെടുന്ന ട്രെയിനിന് രണ്ട് സ്റ്റോപ്പുകള്‍ മാത്രമേ ഉണ്ടാകൂവെന്ന് റെയില്‍വേ അറിയിച്ചു. ദില്ലിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച സര്‍വീസ് ആരംഭിക്കുന്ന ട്രെയിനിന് കോഴിക്കോടും എറണാകുളം ജംഗ്ഷനിലും മാത്രമേ സ്റ്റോപ്പ് ഉണ്ടാകൂ. ആദ്യം തിരുവനന്തപുരം ഉള്‍പ്പെടെ ഒമ്പത് സ്റ്റോപ്പുകളുണ്ടെന്നാണ് അറിയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ രണ്ട് സ്റ്റോപ്പാക്കി കുറച്ചത്. കൊങ്കണ്‍ പാത വഴിയാണ് കേരളത്തിലേക്കുള്ള സര്‍വീസ്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതലാണ് പുനരാരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഓടുന്ന ട്രെയിനുകളുടെ ലിസ്റ്റ് റെയില്‍വേ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ദില്ലിയില്‍നിന്ന് മുംബൈ, ബാംഗ്ലൂര്‍, ചെന്നെ, തിരുവനന്തപുരം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലേക്കും തിരിച്ചും ആകെ 30 സര്‍വീസ് ആണ് ഉണ്ടായിരിക്കുക.

കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ ബുധനാഴ്ച ദില്ലിയില്‍നിന്ന് പുറപ്പെടും. വെള്ളിയാഴ്ചയാണ് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തുക. ആഴ്ചയില്‍ മൂന്ന് രാജധാനി സര്‍വീസുകളാണ് ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തേക്കും തിരിച്ചും ഉണ്ടാവുക. നേരത്തെ ഹസ്രത്ത് നിസാമുദീനില്‍നിന്ന് ആരംഭിച്ചിരുന്ന രാജധാനി സര്‍വീസുകള്‍ ഇത്തവണ ദില്ലിയില്‍നിന്നായിരിക്കും പുറപ്പെടുക.

ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി മാത്രം ടിക്കറ്റ് ബുക്ക് ചെയ്യാം. റെയില്‍വേ കൗണ്ടറുകള്‍ വഴി ബുക്കിങ് ഉണ്ടായിരിക്കില്ല. പ്ലാറ്റ്‌ഫോം ടിക്കറ്റുകളോ ആര്‍എസി ടിക്കറ്റുകളോ ഉണ്ടായിരിക്കില്ല. മാസ്‌ക് ഉള്‍പ്പടെയുള്ള നിബന്ധനകള്‍ യാത്രക്കാര്‍ പാലിക്കണം. കോവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്ക് മാത്രമാണ് യാത്രാനുമതി. യാത്രയ്ക്ക് മുന്‍പായി ശരീരോഷ്മാവ് പരിശോധിക്കും.

മെയ് 12 മുതലുള്ള ട്രെയിന്‍ സര്‍വീസുകള്‍:

1. ഹൗറ – ന്യൂഡല്‍ഹി (ദിവസേന)- മെയ് 12
2. ന്യൂഡല്‍ഹി- ഹൗറ (ദിവസേന)- മെയ്13
3. രാജേന്ദ്രനഗര്‍- ന്യൂഡല്‍ഹി (ദിവസേന)-മെയ് 12
4. ന്യൂഡല്‍ഹി- രാജേന്ദ്രനഗര്‍ (ദിവസേന)- മെയ്13
5. ന്യൂഡല്‍ഹി-ദീബ്രുഗഡ് (ദിവസേന)- മെയ് 12
6. ദീബ്രുഗഡ് -ന്യൂഡല്‍ഹി (ദിവസേന)- മെയ്14
7. ന്യൂഡല്‍ഹി- ജമ്മു താവി (ദിവസേന)- മെയ് 12
8. ജമ്മു താവി- ന്യൂഡല്‍ഹി (ദിവസേന)- മെയ് 13
9. ബെഗളൂരു- ന്യൂഡല്‍ഹി (ദിവസേന)- മെയ് 12
10. ന്യൂഡല്‍ഹി-ബെഗളൂരു (ദിവസേന)- മെയ് 14
11. ന്യൂഡല്‍ഹി-തിരുവനന്തപുരം (ചൊവ്വ, ബുധന്‍, ഞായര്‍) – മെയ് 13
12. തിരുവനന്തപുരം-ന്യൂഡല്‍ഹി (ചൊവ്വ,വ്യാഴം,വെള്ളി)- മെയ് 15
13.ന്യൂഡല്‍ഹി- ചെന്നൈ (ബുധന്‍,വെള്ളി)മെയ്13
14. ചെന്നൈ- ന്യൂഡല്‍ഹി (വെള്ളി,ഞായര്‍)- മെയ്15
15. ന്യൂഡല്‍ഹി -ബിലാസ്പുര്‍- (വ്യാഴം,ശനി)- മെയ് 12
16. ബിലാസ്പൂര്‍-ന്യൂഡല്‍ഹി- (തിങ്കള്‍,വ്യാഴം)- മെയ് 14
17. റാഞ്ചി-ന്യൂഡല്‍ഹി- (വ്യാഴം,ഞായര്‍)- മെയ് 14
18. ന്യൂഡല്‍ഹി-റാഞ്ചി-(ബുധന്‍,ശനി) – മെയ് 12
19. ന്യൂഡല്‍ഹി-മുംബൈ (ദിവസേന)- മെയ് 13
20. മുംബൈ -ന്യൂഡല്‍ഹി (ദിവസേന)- മെയ് 12
21. ന്യൂഡല്‍ഹി- അഹമ്മദാബാദ് (ദിവസേന)- മെയ് 13
22. അഹമ്മദാബാദ്-ന്യൂഡല്‍ഹി (ദിവസേന)- മെയ് 12
23. ന്യൂഡല്‍ഹി-അഗര്‍ത്തല (ബുധന്‍)- മെയ് 20
24. അഗര്‍ത്തല- ന്യൂഡല്‍ഹി- (തിങ്കള്‍)- മെയ്18
25. ന്യൂഡല്‍ഹി-ഭുവനേശ്വര്‍ (ദിവസേന)- മെയ് 14
26. ഭുവനേശ്വര്‍-ന്യൂഡല്‍ഹി- (ദിവസേന)- മെയ് 13
27. ന്യൂഡല്‍ഹി-മഡ്ഗാവ് – (വെള്ളി,ശനി)- മെയ് 15
28. മഡ്ഗാവ്-ന്യൂഡല്‍ഹി -(തിങ്കള്‍,ഞായര്‍)- മെയ് 17
29. ന്യൂഡല്‍ഹി-സെക്കന്തരാബാദ്- (ഞായര്‍)- മെയ് 17
30. സെക്കന്തരാബാദ്-ന്യൂഡല്‍ഹി -(ബുധന്‍)- മെയ് 20

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel