നടി പൂനം പാണ്ഡെ അറസ്റ്റില്‍

മുംബൈ: കൊവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലംഘിച്ചതിന് മോഡലും നടിയുമായ പൂനം പാണ്ഡെ അറസ്റ്റില്‍.

മുംബൈയിലെ മറൈന്‍ ഡ്രൈവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തിനൊപ്പം കാറില്‍ കറങ്ങുകയായിരുന്നു പൂനമെന്ന് പൊലീസ് അറിയിച്ചു. ഇരുവര്‍ക്കും നോട്ടീസ് നല്‍കിയതായും പൊലീസ് വ്യക്തമാക്കി.

സംവിധായകനായ സാം അഹമ്മദാണ് പൂനത്തിനൊപ്പമുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇരുവരും സഞ്ചരിച്ച ബി.എം.ഡബ്ല്യു കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പൂനം പാണ്ഡെ അറസ്റ്റിലായ വിവരം ഡെപ്യൂട്ടി കമ്മീഷണര്‍ സാന്‍ഗ്രാസിങ് നിഷാന്ദര്‍ സ്ഥിരീകരിച്ചു. ഇരുവര്‍ക്കുമെതിരെ ഐ.പി.സി സെക്ഷന്‍ 188, 269 തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ദേശീയ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News