കൊവിഡിന്റെ മറവില്‍ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിച്ച് കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങള്‍

കൊവിഡിന്റെ മറവില്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങള്‍.

തൊഴില്‍ സമയം ദീര്‍ഘിപ്പിച്ചും എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടല്‍ സാധ്യമാകും വിധം തൊഴില്‍ സുരക്ഷ ദുര്‍ബലപ്പെടുത്തിയും ബോണസ്, പിഎഫ് പോലുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയുമാണ് തൊഴിലാളികളെ ദ്രോഹിക്കുന്നത്.

ഉല്‍പ്പാദന മേഖലയില്‍ അടച്ചിടല്‍ സൃഷ്ടിച്ച മാന്ദ്യം എളുപ്പത്തില്‍ മറികടക്കുക, ചൈനയില്‍നിന്ന് പിന്‍വാങ്ങുന്ന കമ്പനികളെ ആകര്‍ഷിക്കുക തുടങ്ങിയ ന്യായങ്ങള്‍ പറഞ്ഞാണ് തൊഴിലാളി ദ്രോഹം. കോണ്‍ഗ്രസ്- ബിജെപി സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന തൊഴില്‍ നിയമ പരിഷ്‌കാരങ്ങളെ കോര്‍പറേറ്റുകള്‍ ഒന്നടങ്കം സ്വാഗതം ചെയ്തു. ട്രേഡ്യൂണിയനുകളും ഇടതുപക്ഷ പാര്‍ടികളും പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും തൊഴിലാളിദ്രോഹ നടപടികള്‍ കൂടുതല്‍ തീവ്രമാക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News