രാജ്യവ്യാപക അടച്ചുപൂട്ടല്‍ കാലയളവില്‍ അവശജനവിഭാഗങ്ങളെ സഹായിക്കാതെ മോദി സര്‍ക്കാരും ബിജെപിയും. കോടിക്കണക്കിന് പേരുടെ തൊഴില്‍ നഷ്ടമായിട്ടും പട്ടിണിയും ദുരിതവും വ്യാപകമായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഫലപ്രദമായ ഇടപെടലില്ല. ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്ന മധ്യപ്രദേശിലും ഗുജറാത്തിലും കോവിഡ് പ്രതിരോധം തുടക്കം മുതല്‍ പാളി.
ദുരിതങ്ങള്‍ മറികടക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടതോടെ ബിജെപി അസാധാരണ പ്രതിസന്ധിയിലായി. അടച്ചുപൂട്ടല്‍ കാലാവധി പൂര്‍ത്തിയാകുന്ന 17 മുതല്‍ എന്ത് തുടര്‍നടപടിയാണ് സ്വീകരിക്കേണ്ടതെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. മാര്‍ച്ച് 24ന് അര്‍ധരാത്രി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത് മുതല്‍ 13 കോടിയിലധികം തൊഴിലുകള്‍ നഷ്ടപ്പെട്ടതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) കണക്കുകള്‍ പറയുന്നു. മാര്‍ച്ചില്‍ 80 ലക്ഷം തൊഴില്‍ നഷ്ടപ്പെട്ടു.
ഏപ്രിലില്‍ ഇത് 12.2 കോടിയായി. അടച്ചുപൂട്ടല്‍ കാലയളവില്‍ തൊഴില്‍ദാതാക്കള്‍ കൂട്ടത്തോടെ തൊഴിലാളികളെ പിരിച്ചുവിടുമെന്നും വേതനം വെട്ടിക്കുറയ്ക്കുമെന്നതും തടയാന്‍ ഒരിടപെടലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

Get real time update about this post categories directly on your device, subscribe now.