അതിര്‍ത്തി കടക്കാന്‍ വ്യാജപാസ്: യുവാവ് അറസ്റ്റില്‍

കല്‍പ്പറ്റ: യാത്രപാസിലെ സ്ഥലവും തിയതിയും തിരുത്തി കര്‍ണാടകയില്‍ നിന്നെത്തിയ യുവാവിനെ മുത്തങ്ങയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം ചുങ്കത്തറ സ്വദേശി അഖില്‍ ടി റെജിയാണ് അറസ്റ്റിലായത്.

തലപ്പാടി വഴി ലഭിച്ച പാസ് കമ്പ്യൂട്ടറില്‍ എഡിറ്റ് ചെയ്ത് മുത്തങ്ങയെന്നാക്കിയാണ് എത്തിയത്. യാത്രാ തിയതിയും തിരുത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരവും വ്യാജരേഖ ചമച്ചതിനുമാണ് കേസ് എടുത്തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News