വാളയാര്‍: പാസുമായെത്തുന്നവര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി അതിര്‍ത്തി കടക്കുന്നു; പാസില്ലാതെയെത്തുന്നവരെ തിരിച്ചയക്കുന്നു

വാളയാര്‍ അതിര്‍ത്തിയില്‍ ഇതരസംസ്ഥാനത്ത് നിന്നെത്തുന്ന മലയാളികളുടെ പ്രവേശനം സുഗമമായി നടക്കുന്നു.

പാസുമായെത്തുന്നവര്‍ക്ക് യാത്രാരേഖ പരിശോധനയും ആരോഗ്യ പരിശോധനയും പൂര്‍ത്തിയാക്കി കാലതാമസമില്ലാതെ അതിര്‍ത്തി കടക്കാന്‍ കഴിയും. നിയന്ത്രണം കര്‍ശനമാക്കിയതോടെ കേരള പാസില്ലാതെയെത്തുന്നവരെ തമിഴ്‌നാട് പോലീസ് തടഞ്ഞ് തിരിച്ചയക്കുന്നുണ്ട്.

യാത്രാനുമതിയില്ലാത്തവരെ അതിര്‍ത്തി കടക്കാനനുവദിക്കില്ലെന്ന തീരുമാനം കര്‍ശനമായി നടപ്പിലാക്കി തുടങ്ങിയതോടെ അതിര്‍ത്തിയില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നില്ല. യാത്ര പുറപ്പെടുന്ന സ്ഥലത്തെ കലക്ടറുടെയും എത്തിച്ചേരേണ്ട സ്ഥലത്തെ കലക്ടറുടെയും പാസുകള്‍ കാണിച്ചാല്‍ പോലീസ് പരിശോധന കഴിഞ്ഞ് അതിര്‍ത്തി കടക്കാം.

ഇതു കഴിഞ്ഞ് ആരോഗ്യ- യാത്രാ രേഖ പരിശോധനക്കായി വാണിജ്യനികുതി വകുപ്പിന്റെ കെട്ടിടത്തിലെ പരിശോധനാ കേന്ദ്രത്തിലെത്താം. സ്വന്തമായി വാഹനമില്ലാത്തവരെ പോലീസ് വാഹനത്തിലും കെഎസ്ആര്‍ടിസി ബസിലും രണ്ട് കിലോമീറ്ററിനിപ്പുറമുള്ള പരിശോധന കേന്ദ്രത്തിലെത്തിക്കും. 16 കൗണ്ടറുകള്‍ സുസജ്ജം. പരമാവധി 15 മിനിട്ടിനകം പരിശോധന പൂര്‍ത്തിയാകും.

റെഡ് സോണില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് ചുവപ്പും മറ്റ് മേഖലകളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് ചുവപ്പും സ്റ്റിക്കര്‍ പതിപ്പിക്കും. യാത്രാ പാസ് നിര്‍ബന്ധമാണെന്ന നിര്‍ദേശം നല്‍കിയിട്ടും ഇന്നും ചിലര്‍ പാസില്ലാതെ അതിര്‍ത്തി കടക്കാനെത്തി. ഇവരെ തമിഴ്‌നാട് പോലീസ് തടഞ്ഞ് തിരിച്ചയച്ചു.

അതിര്‍ത്തിയില്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കോയമ്പത്തൂരിന്റെ പരിസര പ്രദേശങ്ങളില്‍ തമിഴ്‌നാട് പോലീസ് പരിശോധന നടത്തി കേരള പാസില്ലാത്തവരെ തിരിച്ചയക്കുന്നുണ്ട്. അന്തര്‍സംസ്ഥാന യാത്രക്ക് അനുമതി നല്‍കി ഒരാഴ്ച
ഒരാഴ്ച പിന്നിടുമ്പോള്‍ യാത്രാനുമതിയോടെ 2500നും 3000ത്തിനുമിടയില്‍ ആളുകള്‍ പ്രതിദിനം വാളയാറിലൂടെ അതിര്‍ത്തി കടന്ന് കേരളത്തിലേക്കെത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News