
നിരാലംബരായ ഗള്‍ഫ് പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ സൗജന്യവിമാന ടിക്കറ്റ് നല്‍കുന്ന കൈരളി ടി.വിയുടെ ‘കൈകോര്‍ത്ത് കൈരളി’ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 1,000 പേര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്കും.
അപേക്ഷകരില്‍ സൗജന്യ ടിക്കറ്റിന് അര്‍ഹരായവരെ കൃത്യമായ മാനദണ്ഡങ്ങളിലൂടെ തെരഞ്ഞെടുക്കും. സഹായം വേണ്ടവര്‍ freetickets@kairalitv.in എന്ന ഇ മെയില്‍ വിലാസത്തിലാണ് അപേക്ഷ നല്‌കേണ്ടത്.
പരിപാടിയുടെ നടത്തിപ്പിനായി മലയാളം കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ പദ്മശ്രീ മമ്മൂട്ടി മുഖ്യരക്ഷാധികാരിയായുള്ള സമിതിക്കു രൂപം നല്കി. നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ ഒ. വി. മുസ്തഫ, കൈരളി ടി. വി. ഡയറക്ടര്‍ വി. കെ. മുഹമ്മദ് അഷ്‌റഫ്, പ്രമുഖമാധ്യമപ്രവര്‍ത്തകന്‍ ഐസക്ക് പട്ടാണിപ്പറമ്പില്‍ എന്നിവര്‍ രക്ഷാധികാരികളാണ്.
കൈരളി ടി. വി. മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ഇ. എം. അഷ്‌റഫ് ആണ് കണ്‍വീനര്‍. എസ്. രമേഷ്, മുഹമ്മദ് ഫെയ്‌സ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കും.
മുരളി ആര്‍. പി. (യുഎഇ), പ്രമോദ് ചന്ദ്രന്‍ (ഖത്തര്‍), ശ്രീജിത് പി. (ബഹ്‌റൈന്‍), എന്‍. അജിത് കുമാര്‍ (കുവൈത്ത്), കെ.പി.എം. സാദിഖ് വാഴക്കാട് (റിയാദ്), ജോര്‍ജ് വര്‍ഗ്ഗീസ് (ദമാം), വി.കെ. അബ്ദുള്‍ റൗഫ് (ജിദ്ദ), പി.എം. ജാബിര്‍ (ഒമാന്‍), മുഹമ്മദ് ആരിഫ് സി. സി., എന്‍. പി. ചന്ദ്രശേഖരന്‍ എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും നിശ്ചയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here