കേരളത്തിന്റെ കരുതല്‍; ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസി കുടുംബത്തിന് 24 മണിക്കൂറിനകം റേഷന്‍ കാര്‍ഡ്

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസി കുടുംബത്തിന് 24 മണിക്കൂറിനകം റേഷന്‍ കാര്‍ഡ് നല്‍കി കേരള സര്‍ക്കാരിന്‍റെ കരുതല്‍.

തിരുവനന്തപുരം സ്വദേശികളായ ചന്ദ്രമോഹനന്‍റെയും ഭാര്യ ലക്ഷ്മിക്കുമാണ് സര്‍ക്കാര്‍ റേഷന്‍കാര്‍ഡ് ഒരുക്കിയത്. ആവശ്യക്കാര്‍ക്ക് റോഷന്‍ കാര്‍ഡുകള്‍ 24 മണിക്കൂറിനകം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

സൗദി അറേബ്യയിലെ കമ്പനി ജീവനക്കാരനായിരുന്നു ചന്ദ്രമോഹനന്‍. ജനുവരിയിലാണ് നാട്ടിലെത്തിയത്. പിന്നീട് ലോക്ക് ഡൗണ്‍ വന്നതിനാല്‍ മടങ്ങി പോകാന്‍ ക‍ഴിഞ്ഞില്ല.

60 വയസ് ക‍ഴിഞ്ഞതിനാല്‍ ജോലിയും നഷ്ടപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താ സമ്മേളനമാണ് ചന്ദ്രമോഹനന് പ്രതീക്ഷ നല്‍കിയത്.

റേഷന്‍ കടകളില്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കി സൗജന്യ റേഷന്‍ വാങ്ങാമെന്ന് ഉത്തരവു വന്നതോടെ. ഇരുവരും അടുത്തുള്ള റേഷന്‍കടയില്‍ നിന്ന് റേഷന്‍ വാങ്ങി.

തുടര്‍ന്നാണ് കാര്‍ഡില്ലാത്തവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ റേഷന്‍കാര്ഡ് നല്‍കണമെന്ന ഉത്തരവ് വന്നത്. ഈ മാസം നാലിന് ചന്ദ്രമോഹന്‍ അക്ഷയകേന്ദ്രം വ‍ഴി നെയ്യാറ്റിന്‍കര സപ്ലൈ ഒഫീസിലേക്ക് അപേക്ഷ നല്‍കി.

5ാം തിയതി റേഷന്‍കാര്‍ഡും കൈയ്യില്‍ കിട്ടി. പ്രവാസികളുടെ കുടുംബത്തോടുള്ള കരുതലിന് മുഖ്യമന്ത്രിയ്ക്ക് നന്ദിയും ചന്ദ്രമോഹനന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News