പ്രധാനമന്ത്രി വിളിച്ച യോഗം അവസാനിച്ചു; കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യത; നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കി ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടിയേക്കുമെന്ന് സൂചന. ഇളവുകളെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ അനുവാദം നല്‍കിയേക്കും.

അതേ സമയം പ്രധാനമന്ത്രിയുമായി നടത്തിയ മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ഡൗണ്‍ നീട്ടുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് ഭിന്നഭിപ്രായം.

റെഡ് സോണ്‍ ഒഴികെയുള്ള മേഖലകളില്‍ പ്രവര്‍ത്തന സ്വാതന്ത്രം അനുവദിക്കണമെന്ന് എട്ടോളം സംസ്ഥാനങ്ങള്‍.ലോക്ഡൗണ്‍ നീട്ടണമെന്ന് ഏഴ് സംസ്ഥാനങ്ങളും ആവിശ്യപ്പെട്ടു.

മൂപ്പത് മുഖ്യമന്ത്രിമാര്‍ക്ക് അഭിപ്രായം പറയാന്‍ സമയം അനുവദിച്ച് പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സ് ആറര മണിക്കൂറിലേറെ നീണ്ടു.ലോക്ഡൗണ്‍ രണ്ടാഴ്ച്ചയെങ്കിലും നീട്ടണമെന്ന് മഹാരാഷ്ട്ര,പഞ്ചാബ്,തെലങ്കാന,പശ്ചിമ ബംഗാള്‍, ബീഹാര്‍, ആസാം,ഉത്തര്‍പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങള്‍ ആവിശ്യപ്പെട്ടു.

എന്നാല്‍ കോവിഡ് വ്യാപനം ശക്തമായിരിക്കുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ റെഡ് സോണുകള്‍ മാത്രം അടച്ചിട്ട് ബാക്കി മേഖലകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. ദില്ലിയെ കൂടാതെ ഗുജറാത്ത്,മേഖാലയ,ആന്ധപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ മാറ്റണമെന്ന് നിലപാട് എടുത്തു.

റയില്‍വേ ആരംഭിച്ച പ്രത്യേക ട്രെയിന്‍ സര്‍വീസുകളെ തെലങ്കാന,തമിഴ്‌നാട് സംസ്ഥാനങ്ങള്‍ വിമര്‍ശിച്ചു. മറുപടി പറഞ്ഞ പ്രധാനമന്ത്രി കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന സൂചനയാണ് നല്‍കിയത്.സാമ്പത്തിക മേഖലയുടെ പ്രവര്‍ത്തനം ഘട്ടം ഘട്ടമായി പ്രവര്‍ത്തനക്ഷമാമാക്കണം.

ഹോട്ട് സ്‌പോട്ടുകള്‍ എങ്ങനെ നിയന്ത്രിക്കും എന്നത് പരിശോധിക്കണമെന്നും മോദി ആവിശ്യപ്പെട്ടു. ഗ്രാമീണ മേഖല കോവിഡ് വിമുക്തമെന്ന് ഉറപ്പാകുമെന്നും മോദി വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സിന് ശേഷം ലഭിക്കുന്ന സൂചനകള്‍ പ്രകാരം മെയ് 31 വരെ ലോക്ഡൗണ്‍ നീട്ടിയേക്കും.

പക്ഷെ കടുത്ത നിബന്ധനകള്‍ ഉണ്ടാകില്ല. ആഭ്യന്തര ഗതാഗതം അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.

ബാക്കി ഇളവുകളെക്കുറിച്ച് സാഹചര്യമനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാനുള്ള സ്വാതന്ത്രം നല്‍കിയേക്കും.

പതിനഞ്ചാം തിയതി കേന്ദ്രം പ്രഖ്യാപനം നടത്തും. അതേ സമയം വീഡിയോ കോണ്‍ഫറന്‍സില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായി വിമര്‍ശനം ഉന്നയിച്ചു.

എല്ലാ സംസ്ഥാനങ്ങളേയും ഒരു പോലെ കാണാത്ത കേന്ദ്ര സര്‍ക്കാര്‍ മഹാമാരിയ്ക്കിടയിലും രാഷ്ട്രിയം കളിക്കുന്നുവെന്നായിരുന്നു മമതയുടെ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News