രാജ്യത്ത് കൊവിഡ് രോഗികള്‍ 70,768; രോഗമുക്തിനിരക്ക് 31.15 ശതമാനം

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതര്‍ മൂന്ന് ദിവസത്തിനിടെ അറുപതിനായിരത്തില്‍നിന്ന് എഴുപതിനായിരത്തില്‍ എത്തി. ആകെ രോഗികള്‍ 70,768. ഒരു ദിവസം ഏറ്റവും കൂടതല്‍ രോഗികള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 4213 പേരായിരുന്നു രോഗബാധിതര്‍. 24 മണിക്കൂറിനിടെ 97 പേര്‍ മരിച്ചു.

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 36 പേര്‍കൂടി മരിച്ചു. ഗുജറാത്തില്‍ 20 മരണംകൂടി. ആകെ മരണം 500 കടന്നു. തമിഴ്നാട്ടില്‍ 8000 കടന്നു. 798 പുതിയ രോഗികളില്‍ 538 പേരും ചെന്നൈയില്‍. ഡല്‍ഹിയില്‍ ഏഴായിരം കടന്നു. രാജ്യത്തെ രോഗമുക്തിനിരക്ക് 31.15 ശതമാനം. 24 മണിക്കൂറില്‍ 1559 പേര്‍ രോഗമുക്തരായി. ആകെ 20917 പേര്‍ രോഗമുക്തര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here